SignIn
Kerala Kaumudi Online
Thursday, 22 October 2026 5.45 PM IST

വിലായത്ത് ബുദ്ധ ഓണത്തിനില്ല

aa

ഓണം റിലീസുകളുടെ ചിത്രം തെളിഞ്ഞു. 5 മലയാള ചിത്രങ്ങളും ഒരു തമിഴ് ചിത്രവും റിലീസ് ചെയ്യും. മോഹൻലാൽ - സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വം, ഫഹദ് ഫാസിൽ നായകനായി അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിര, കല്യാണി പ്രിയദർശൻ സൂപ്പർ ഹീറോയായി എത്തുന്ന നസ്ളൻ നായകനായ ലോക: ചാപ്ടർ വൺ - ചന്ദ്ര, ഷെയ്‌ൻ നിഗം നായകനായി മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ബൾട്ടി, ഹൃദു ഹാറൂൺ പ്രധാന വേഷത്തിൽ എത്തുന്ന മേനേ പ്യാർ കിയ എന്നിവയാണ് മലയാളം റിലീസുകൾ.

ശിവകാർത്തികേയൻ നായകനായി എത്തി മുരുഗദോസ് സംവിധാനം ചെയ്യുന്ന മദ്രാസി ആണ് തമിഴ് റിലീസ്. മലയാളി താരം ബിജുമേനോൻ മദ്രാസിയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സത്യൻ അന്തിക്കാടും മോഹൻലാലും ഒരുമിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. മാളവിക മോഹനനാണ് നായിക. സംഗീത, ലാലുഅലക്സ്, ബാബുരാജ്, സ്രിന്ധ,സംഗീത് പ്രതാപ്, സബിത ആനന്ദ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. അഖിൽ സത്യന്റേതാണ് കഥ. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു. അനു മൂത്തേടത്ത് ആണ് ഛായാഗ്രഹണം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്കുശേഷം അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിരയിലൂടെ ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും ഇതാദ്യമായി ഒരുമിക്കുന്നു. രേവതി പിളൈ, ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്, ലാൽ, ധ്യാൻ ശ്രീനിവാസൻ, ബാബു ആന്റണി, ലക്ഷ്‌മി ഗോപാലസ്വാമി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ആഷിഖ് ഉസ്‌മാൻ പ്രൊഡക‌്‌ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാൻ ആണ് നിർമ്മാണം. അരുൺ ഡൊമിനിക് രചനയും സംവിധാനവും നിർവഹിക്കുന്ന

ലോക: ചാപ്ടർ വൺ - ചന്ദ്ര ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് നിർമ്മാണം. ചന്ദു സലിംകുമാർ, അരുൺകുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണായക വേഷത്തിൽ എത്തുന്നു. ദുൽഖർ സൽമാനും ടൊവിനോ തോമസും അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു.

കബഡി മത്സരത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്നതാണ് ഷെയ്‌ൻ നിഗം നായകനായി നവാഗതനായ ഉണ്ണിശിവലിംഗം രചനയും സംവിധാനവും നിർവഹിക്കുന്ന ബൾട്ടി. തെന്നിന്ത്യൻ താരം പ്രീതി അസ്രാണി ആണ് നായിക. ശാന്തനു ഭാഗ്യരാജ് ആണ് മറ്റൊരു പ്രധാന താരം. എസ്.ടി.കെ ഫെയിംസ്, ബിനു ജോർജ് അലക്സ് പ്രൊഡക്‌ഷൻസ് എന്നീ ബാനറിൽ സന്തോഷ് ടി.കുരുവിള, ബിനു ജോർജ് അലക്സാണ്ടർ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. നവാഗതനായ ഫൈസൽ ഫസിലുദീനാണ് മേനേ പ്യാർ കിയാ സംവിധാനം ചെയ്യുന്നത്. മന്ദാകിനി എന്ന റൊമാന്റിക് കോമഡി ചിത്രത്തിനുശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ എത്തുകയാണ്. സ്റ്റാർ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ പ്രീതി മുകുന്ദനാണ് നായിക. സെപ്തംബർ 5നാണ് ശിവകാർത്തികേയൻ ചിത്രം മദ്രാസി തിയേറ്ററിൽ എത്തുക.

രുക്‌മിണി വസന്ത് ആണ് നായിക. ശിവകാർത്തികേയന്റെ 23-ാമത്തെയും ബിജു മേനോന്റെ ഒൻപതാമത്തേയും തമിഴ് ചിത്രമാണ്. ശ്രീലക്ഷ്‌മി മുവീസാണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY