SignIn
Kerala Kaumudi Online
Friday, 23 October 2026 6.28 PM IST

സ്വകാര്യ വീഡിയോ ലീക്കായിയെന്ന് ആരാധകർ 'ആസ്വദിക്കൂ' എന്ന് ഓവിയ

ss

മലയാളിയായ തെന്നിന്ത്യൻ താരം ഓവിയയുടെ പേരിൽ സ്വകാര്യ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. എക്സ് പ്ളാറ്റ് ഫോമിലൂടെയാണ് ഓവിയ ലീക്ക്ഡ് എന്ന ഹാഷ് ടാഗിൽ വീഡിയോ പ്രചരിക്കുന്നത്.

വീഡിയോ പുറത്തുവന്നതോടെ ഓവിയയ്ക്ക് നേരെ സമൂഹമാധ്യമങ്ങളിലൂടെ വലിയ അധിക്ഷേപമാണ് ഉയരുന്നത്. തനിക്ക് നേരെ ഉയരുന്ന അധിക്ഷേപങ്ങൾക്കും പരിഹാസ കമന്റുകൾക്കും ചുട്ട മറുപടി ഓവിയ നൽകുന്നുണ്ട്.

വീഡിയോ ഒരെണ്ണം വന്നിട്ടുണ്ട് മാഡം 17 സെക്കൻഡ് എന്ന കമന്റിന് ആസ്വദിക്കൂ എന്നാണ് ഓവിയയുടെ മറുപടി.വീഡിയോയ്ക്കു കുറച്ച് കൂടി ദൈർഘ്യം വേണമെന്ന കമന്റിന് അടുത്തതവണ ആകട്ടെ എന്ന് ഓവിയ മറുപടി നൽകി. പ്രചരിക്കുന്ന വീഡിയോ ഓവിയയുടെ തന്നെയാണെന്ന് ഒരു കൂട്ടർ. എന്നാൽ ഇത് ഡീപ് ഫേക്ക് വീഡിയോ ആണെന്ന് വാദിക്കുന്നവരുണ്ട്. ഓവിയയുടെ 90 എം.എൽ എന്ന സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. പൃഥ്വിരാജ് നായകനായ കംഗാരു എന്ന ചിത്രത്തിലൂടെയാണ് ഓവിയയുടെ അരങ്ങേറ്റം. മനുഷ്യമൃഗം, പുതിയ മുഖം എന്നീ സിനിമകളിലും അഭിനയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY