SignIn
Kerala Kaumudi Online
Friday, 23 October 2026 6.40 PM IST

ദുൽഖർ - നഹാസ് ചിത്രം തെലുങ്കിലും

ദുൽഖറിന്റെ മറ്റൊരു തെലുങ്ക് ചിത്രത്തിൽ പൂജ ഹെഗ്ഡെ നായിക

ss

ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​നാ​യ​ക​നാ​യി​ ​ന​ഹാ​സ് ​ഹി​ദാ​യ​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​തെ​ലു​ങ്കി​ലും.​ ​മ​ല​യാ​ള​ത്തി​ലും​ ​തെ​ലു​ങ്കി​ലു​മാ​യി ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ന്റെചി​ത്രീ​ക​ര​ണം​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​ആ​രം​ഭി​ക്കും.
ഹൈ​ദ​രാ​ബാ​ദാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​ലൊ​ക്കേ​ഷ​ൻ.​ ​സീ​താ​രാ​മ​ത്തി​ന് ​പി​ന്നാ​ലെ​ ​ല​ക്കി​ ​ഭാ​സ്ക​റും​ ​ച​രി​ത്ര​ ​വി​ജ​യം​ ​നേ​ടു​ന്ന​തി​നാ​ൽ​ ​തെ​ലു​ങ്കി​ൽ​ ​ദു​ൽ​ഖ​റി​ന്റെ​ ​താ​ര​മൂ​ല്യം​ ​വീ​ണ്ടും​ ​ഉ​യ​ർ​ന്നു​ .​ ​മാ​സ് ​ആ​ക്ഷ​ൻ​ ​എ​ന്റ​ർ​ടെ​യ്ന​റാ​യി​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​ ​വേ​ഫെ​റ​ർ​ ​ഫി​ലിം​സും​ ​വൈ​ജ​യ​ന്തി​ ​മൂ​വീ​സും​ ​സ്വ​പ്ന​ ​സി​നി​മാ​സും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​വേ​ഫെ​റ​ർ​ ​ഫി​ലിം​സ് ​തെ​ലു​ങ്കി​ൽ​ ​നി​ർ​മ്മാ​ണ​ ​പ​ങ്കാ​ളി​യാ​കു​ന്ന​ ​ര​ണ്ടാ​മ​ത്തെ​ ​ചി​ത്രം​ ​കൂ​ടി​യാ​ണ്.
ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​നാ​യ​ക​നാ​യി​ ​സെ​ൽ​വ​മ​ണി​ ​സെ​ൽ​വ​രാ​ജ് ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​കാ​ന്ത ആ​ണ് വേ​ഫെ​റ​ർ​ ​ഫി​ലിം​സി​ന്റെ​ ​ആ​ദ്യ അ​ന്യ​ഭാ​ഷാ പ്രോ​ക​ക്ട്.​ ​ദു​ൽ​ഖ​റി​ന്റെ​ ​ക​രി​യ​റി​ൽ​ ​ഏ​റ്റ​വും​ ​വെ​ല്ലു​വി​ളി​ ​നി​റ​ഞ്ഞ​ ​ക​ഥാ​പാ​ത്ര​മാ​യി​ര​ക്കും​ ​കാ​ന്ത​യി​ലേ​ത്. ഭാ​ഗ്യ​ശ്രീ​ ​ബ്രോ​സ് ​ആ​ണ് ​നാ​യി​ക.​ ​സ​മു​ദ്ര​ക്ക​നി​യാ​ണ് ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​താ​രം.
റാ​ണ​ ​ദ​ഗു​ബ​ട്ടി​യു​ടെ​ ​സ്പി​രി​റ്റ് ​മീ​ഡി​യ​യും​ ​സ്വ​പ്ന​ ​സി​നി​മാ​സും​ ​ചേ​ർ​ന്നാ​ണ്നി​‌​ർ​മ്മാ​ണം.​ ​അ​തേ​സ​മ​യം​ ​ല​ക്കി​ ​ഭാ​സ്ക​ർ​ ​കേ​ര​ള​ത്തി​ലും​ ​ച​രി​ത്ര​ ​വി​ജ​യം​ ​നേ​ടു​ന്നു.​ ​വെ​ങ്കി​ ​അട് ലൂരി ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ചി​ത്ര​ത്തി​ൽ​ ​മീ​നാ​ക്ഷി​ ​ചൗ​ധ​രി​യാ​ണ് ​നാ​യി​ക.​ ​മ​ല​യാ​ള​ത്തി​ൽ​ ​സൗ​ബി​ൻ​ ​ഷാ​ഹി​റി​ന്റെ​ ​ചി​ത്ര​ത്തി​ൽ​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​ ദുൽഖർ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY