
വിവാഹത്തിനു പിന്നാലെ താൻ നേരിട്ട വിദ്വേഷ പരാമർശങ്ങളെക്കുറിച്ച് മനസ് തുറന്നു പ്രിയ മണി.
'എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ആളുകളുമായി എന്റെ സന്തോഷകരമായ നിമിഷം പങ്കിടാൻ ആഗ്രഹിച്ചതുകൊണ്ടാണ് വിവാഹനിശ്ചയ വിവരം എല്ലാവരുമായും പങ്കുവച്ചത്. പക്ഷേ അനാവശ്യമായ വിദ്വേഷമാണ് നേരിടേണ്ടിവന്നത്. വിവാഹം ലവ് ജിഹാദ് ആണെന്ന് ചിലർ പറഞ്ഞു. നാളെ ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാകുമ്പോൾ അവർ ഇസ്ളാമിക് സ്റ്റേറ്റിൽ ചേരുമെന്ന് പോലും പറഞ്ഞു. പ്രിയമണിയുടെ വാക്കുകൾ. 2017 ൽ ആണ് പ്രിയ മണിയും മുസ്‌തഫ രാജും വിവാഹിതരാകുന്നത്.
''യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളിൽ എന്തിനാണ് ആളുകൾ ഇങ്ങനെ മറ്റുള്ളവരെ ആക്രമിക്കുന്നത്. ആ സമയത്ത് ധാരാളം മെസേജുകളാണ് എനിക്ക് ലഭിച്ചത്. രണ്ടു മൂന്നു ദിവസത്തേക്ക് അത് എന്നെ വളരെയധികം ബാധിച്ചിരുന്നു. ഇപ്പോഴും ഭർത്താവിനൊപ്പം എന്തെങ്കിലും പോസ്റ്റ് പങ്കുവച്ചാൽ, അതിൽ വരുന്ന പത്തു കമന്റുകളിൽ ഒമ്പതും മതത്തെക്കുറിച്ചോ ജാതിയെക്കുറിച്ചോ ആയിരിക്കും? മോശം കമന്റുകളോട് പ്രതികരിച്ച് എരിതീയിൽ എണ്ണയൊഴിക്കാൻ ആഗ്രഹിക്കുന്നില്ല - അത്തരക്കാർക്ക് പ്രാധാന്യം നൽകാനില്ല.'' പ്രിയ മണി പറഞ്ഞു. അതേസമയം കുഞ്ചാക്കോ ബോബൻ, പ്രിയ മണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു അഷ്റഫ് സംവിധാനം ചെയ്ത ഓഫീസർ ഓൺ ഡ്യൂട്ടി മികച്ച കളക്‌ഷനിൽ മുന്നേറുന്നു. ക്രൈം ത്രില്ലർ വിഭാഗത്തിൽ ഒരുക്കിയ ചിത്രത്തിൽ ഗീത എന്ന കഥാപാത്രത്തെയാണ് പ്രിയ മണി അവതരിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |