SignIn
Kerala Kaumudi Online
Wednesday, 23 September 2026 4.13 AM IST

മുഖത്ത് പരിക്കും ചോരയുമായി പ്രിയങ്ക ചോപ്ര,​ എന്തു പറ്റിയെന്ന ആശങ്കയിൽ ആരാധകർ

kk

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് മുൻ വിശ്വസുന്ദരി കൂടിയായ പ്രിയങ്ക ചോപ്ര. ഹോളിവുഡിലും തന്റേതായ സ്ഥാനം കണ്ടെത്തിക്കഴിഞ്ഞു താരം. വാടകഗർഭ ധാരണത്തിലൂടെ പ്രിയങ്കയും ഭർത്താവ് നിക്ക് ജൊഹാൻസണും മാതാപിതാക്കളായ വിവരവും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ പരിക്കേറ്റ നിലയിൽ മുഖത്ത് ചോരയൊലിപ്പിച്ച് നിൽക്കുന്ന പ്രിയങ്കയുടെ ചിത്രമാണ് ചർച്ചയാകുന്നത്.

പുതി സീരീസായ സിറ്റാഡെലിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്. നിങ്ങൾക്കും ജോലിയിൽ ഇന്ന് ബുദ്ധിമുട്ടുണ്ടായിരുന്ന ദിവസമാണോ എന്നും ചിത്രത്തിനൊപ്പമുള്ള അടിക്കുറിപ്പിൽ താരം ചോദിക്കുന്നു. ഷൂട്ടിംഗിനിടയിൽ പ്രിയങ്കയ്ക്ക് പരിക്കേറ്റതാണോ കഥാപാത്രത്തിന്റെ മേക്കപ്പിലാണോ എന്നാണ് ആരാധകരും സുഹൃത്തുക്കളും ചോദിക്കുന്നത്. .

View this post on Instagram

A post shared by Priyanka (@priyankachopra)

മൂന്നു മാസത്തെ ആശുപത്രി വാസത്തിന് ശേഷം തന്റെ മകൾ മാൾട്ടി മറെ വീട്ടിലേക്ക് എത്തിയതിന്റെ ചിത്രങ്ങൾ പ്രിയങ്ക പങ്കുവച്ചിരുന്നു. അതിന് പിന്നാലെയാണ് പ്രിയങ്ക ഷൂട്ടിംഗ് സെറ്റിലേക്ക് എത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRIYANKA CHOPRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY