SignIn
Kerala Kaumudi Online
Friday, 23 October 2026 4.36 PM IST

ഡബിൾ മോഹനൻ ഉപ്പുതറയിൽ

ഡിസംബർ 20ന് ഷെഡ്യൂൾ പാക്കപ്പ് , ജനുവരി 5 മുതൽ മറയൂരിൽ

ss

പൃഥ്വിരാജ് നായകനായി നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ തുടർ ചിത്രീകരണം ഉപ്പുതറയിൽ പുരോഗമിക്കുന്നു. ഈ ഷെഡ്യൂളിൽ ഡിസംബർ 18ന് പൃഥ്വിരാജിന്റെ രംഗങ്ങൾ പൂർത്തിയാകും. 20ന് ഷെഡ്യൂൾ പാക്കപ്പാകുന്ന ചിത്രം ജനുവരി 5ന് മറയൂരിൽ പുനരാരംഭിക്കും. രണ്ടാഴ്ചത്തെ ചിത്രീകരണത്തോടെ പാക്കപ്പാകും. മറയൂരിലെ ചിത്രീകരണത്തിലും പൃഥ്വിരാജ് പങ്കെടുക്കുന്നുണ്ട്. മറയൂരിൽ വിലായത്ത് ബുദ്ധയുടെ സംഘട്ടനരംഗത്തെ ചിത്രീകരണത്തിനിടെ പരിക്കേറ്റ് പൃഥ്വിരാജിന്റെ കാലിലെ ലിഗമെന്റിൽ താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തിയിരുന്നു. കഴിഞ്ഞവർഷം ജൂണിലായിരുന്നു അപകടം. തുടർന്ന് നിറുത്തിവച്ച ചിത്രീകരണമാണ് 17 മാസത്തിനുശേഷം പുനരാരംഭിച്ചിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസഫറിന്റെ സഹ സംവിധായകനായിരുന്നു ജയൻ നമ്പ്യാർ, ജി.ആർ. ഇന്ദുഗോപന്റെ നോവലായ വിലായത്ത് ബുദ്ധ അതേ പേരിൽതന്നെയാണ് സിനിമയാക്കുന്നത്. ചന്ദന മോഷ്ടാവായ ഡബിൾ മോഹനൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പ്രിയംവദ കൃഷ്ണനാണ് നായിക. കോട്ടയം രമേഷ്, ഷമ്മി തിലകൻ, അനുമോഹൻ, രാജശ്രീനായർ, ടി.കെ. അരുണാചലം എന്നിവരാണ് മറ്റു താരങ്ങൾ. അരവിന്ദ് കശ്യപാണ് ഛായാഗ്രഹണം. മറയൂരിലെ ചന്ദനമരക്കാടിന്റെ പശ്ചാത്തലത്തിൽ പകയും പ്രതികാരവും പ്രണയവും നിറഞ്ഞ ചലച്ചിത്ര കാവ്യമായ വിലായത്ത് ബുദ്ധ ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY