SignIn
Kerala Kaumudi Online
Friday, 23 October 2026 6.42 PM IST

രാംചരൺ ഗെയിം

ഷങ്കർ മാജിക് വീണ്ടും, പ്രതിനായകനായി ഞെട്ടിച്ച് എസ്. ജെ സൂര്യ

ss

തെലുങ്ക് സൂപ്പർതാരം രാം ചരണും സൂപ്പർ സംവിധായകൻ ഷങ്കറും ഒരുമിച്ച ഗെയിം ചേഞ്ചർ തിയേറ്ററുകളിൽ ആവേശം പകരുന്നു. ഇന്ത്യൻ 2ൽ ഉണ്ടായ ക്ഷീണം ഷങ്കർ മാറ്റിയെന്ന് ഒരു വിഭാഗം ആരാധകർ. ആന്ധ്രപ്രദേശ്, തെലുങ്കാന, കർണാടക എന്നിവിടങ്ങളിൽ അതിരാവിലെ ഷോ നടന്നു. മികച്ച സന്ദേശം ആണ് ഗെയിം ചേഞ്ചർ നൽകുന്നതെന്ന് ആരാധകർ.

പൂർണമായും രാംചരൺ ചിത്രം എന്നു ഗെയിം ചേഞ്ചറിനെ വിശേഷിപ്പിക്കാം. അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് പ്രതിനായകനായി എത്തിയ എസ്.ജെ. സൂര്യ കാഴ്ചവച്ചത്. അച്ഛനും മകനുമായി ഇരട്ട വേഷത്തിൽ രാംചരൺ എത്തുന്നു.ആർ.ആർ ആറിനുശേഷം എത്തുന്ന രാംചരൺ ചിത്രം കൂടിയാണ്. പതിവുപോലെ വമ്പൻ താരനിരയിലാണ് ഷങ്കർ ഗെയിം ചേഞ്ചർ ഒരുക്കിയത്. കിയാര അദ്വാനി, സമുദ്രക്കനി, ശ്രീകാന്ത്, സുനിൽ, ജയറാം, നവീൻചന്ദ്ര, വെണ്ണല കിഷോർ, വിജയകൃഷ്ണ നരേഷ്, റോക്കറ്റ് രാഘെ, പ്രവീണ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കഥാപാത്രത്തോട് നീതി പുലർത്തുന്ന പ്രകടനമാണ് എല്ലാ താരങ്ങളും കാഴ്ചവച്ചത്. മാസായി രാംചരൺ എത്തുന്ന രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഇത് രാംചരൺ ആരാധകർ ഏറ്റെടുക്കുന്നു. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ എത്തുന്ന ചിത്രം വെങ്കിടേശ്വര ക്രിയേഷൻസിന്റെയും സീ സ്റ്റുഡിയോസിന്റെയും ബാനറിൽ ദിൽ രാജുവും സിരീഷും ചേർന്നാണ് നിർമ്മാണം.

ഇ ഫോർ എന്റർടെയ്‌ൻമെന്റ് ആണ് കേരളത്തിലെ വിതരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY