വിവാഹമോചന നടപടികൾ പൂർത്തിയാകുന്നതുവരെ സിനിമയിൽ നിന്ന് വിട്ടുനിൽക്കുമെന്ന തീരുമാനം പിൻവലിച്ചതായി നടൻ രവി മോഹൻ. കഴിഞ്ഞ ദിവസം നടന്ന ജെഎഫ്ഡബ്ല്യു അച്ചീവേഴ്സ് അവാർഡ് ദാനച്ചടങ്ങിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമാരംഗത്തുള്ളവർ തന്നോട് തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെട്ടുവെന്നും നടൻ അവകാശപ്പെട്ടു. ഇക്കഴിഞ്ഞ മേയിലാണ് ഭാര്യ ആർതിയുമായുള്ള വിവാഹമോചന നടപടികൾ പൂർത്തിയാകുന്നതുവരെ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് രവി അറിയിച്ചത്.
'ഈ വർഷം എനിക്ക് 45 വയസ് തികയുകയാണ്. എന്റെ ജീവിതത്തിന്റെ പകുതിയോളം അതായത് 23 വർഷവും ഞാൻ സിനിമയിലാണ് ചെലവഴിച്ചത്. എന്റെ ഒരു ചെറിയ തെറ്റ് നിങ്ങളെയെല്ലാം ഇത്രയധികം വേദനിപ്പിച്ചതിൽ എനിക്ക് ദുഃഖമുണ്ട്. വ്യക്തിജീവിതവും പ്രൊഫഷണൽ ജീവിതവും എനിക്ക് 50-50 ആണ്. അന്ന് ഞാൻ അൽപം വികാരഭരിതനായി. പക്ഷേ സിനിമാരംഗത്തുള്ളവർ അതിനുശേഷം എന്നെ സമീപിച്ചു. നിങ്ങൾ എന്ത് പറഞ്ഞാലും അംഗീകരിക്കും പക്ഷേ സിനിമയിൽ നിന്ന് മാറി നിൽക്കരുതെന്ന് പറഞ്ഞു. അവരോടെല്ലാം ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ ഇനി എന്റെ ആരാധകരെ നിരാശരാക്കില്ല. തീർച്ചയായും ഞാൻ തിരിച്ചുവരും. എനിക്ക് ഈ ആത്മവിശ്വാസം നൽകിയ എല്ലാവർക്കും നന്ദി'- രവി മോഹൻ വ്യക്തമാക്കി.
2009ലായിരുന്നു ജയം രവിയുടെയും ആർതിയുടെയും വിവാഹം. 15 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2024ലാണ് ഇവരുവരും വേർപിരിയുന്നതായി പ്രഖ്യാപിച്ചത്. പിന്നാലെ ഗായിക കെനിഷ ഫ്രാൻസിസുമായി ചേർത്ത് രവിയുടെ പേരിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. തുടർന്ന് രവി മോഹനുമായുള്ള സൗഹൃദം ഉപേക്ഷിക്കുകയാണെന്ന് അറിയിച്ച് കെനിഷ രംഗത്തെത്തി. പിന്നാലെയാണ് സിനിമ വിടുന്നതായി നടൻ അറിയിച്ചത്.
Actor Ravi Mohan has withdrawn his decision to stay away from films until his divorce proceedings are over. He said the support from the film industry and his fans convinced him to return to acting.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |