ബൗളിംഗിലൂടെ ക്രിക്കറ്റ് പ്രേമികളെ വിസ്മയിപ്പിച്ച് ബോളിവുഡ് നടൻ സെയ്‌ഫ് അലി ഖാൻ. ലണ്ടനിലെ ഒരു ക്രിക്കറ്റ് മൈതാനത്താണ് സംഭവം. കൗണ്ടി ക്രിക്കറ്റ് വേഷത്തിൽ ബൗളിംഗ് ചെയ്യുന്ന സെയ്‌ഫിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.
പാരമ്പര്യത്തിന്റെ തുടർച്ച
സെയ്‌ഫ് അലീഖാന്റെ പട്ടൗഡി കുടുംബത്തിന് ക്രിക്കറ്റുമായുള്ള ആത്മബന്ധം വളരെ വലുതാണ്. താരത്തിന്റെ പിതാവ് മൻസൂർ അലി ഖാൻ പട്ടൗഡി ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളിൽ ഒരാളായിരുന്നു. 21-ാം വയസിലാണ് ഇദ്ദേഹം ഇന്ത്യൻ ടീമിന്റെ ക്യാപ്‌ടനായത്. മുത്തശ്ശൻ ഇഫ്തിഖർ അലി ഖാൻ പട്ടൗഡിയാകട്ടെ 1946ൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിക്കുകയും, അതിനുമുമ്പ് 1932ലും 1934ലും ഇംഗ്ലണ്ടിനായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുകയും ചെയ്തിട്ടുണ്ട്.
മകൻ തെയ്മൂറിനൊപ്പമുള്ള നിമിഷങ്ങൾ
നേരത്തെ സെയ്‌ഫിന്റെ മകൻ തെയ്മൂർ അലി ഖാൻ ലണ്ടനിലെ ലോർഡ്‌സ് ക്രിക്കറ്റ് മൈതാനത്ത് പരിശീലനം നേടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. മുൻ ഇംഗ്ലണ്ട് താരം ഉസ്മാൻ അഫ്സാലിന്റെ നേതൃത്വത്തിലുള്ള ഐസിഎം ക്രിക്കറ്റ് അക്കാദമിയുടെ കീഴിലായിരുന്നു പരിശീലനം. പരിശീലനത്തിനിടയിൽ കുടുംബത്തിന്റെ ക്രിക്കറ്റ് ചരിത്രത്തെക്കുറിച്ചും കൗണ്ടി ക്രിക്കറ്റിനെ പറ്റിയും സെയ്‌ഫ് മകന് പറഞ്ഞുകൊടുക്കുന്ന വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു.
പ്രിയദർശൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം 'ഹൈവാൻ'ആണ് സെയ്‌ഫ് അലി ഖാന്റെ വരാനിരിക്കുന്ന ചിത്രം. 18 വർഷങ്ങൾക്ക് ശേഷം സെയ്‌ഫും അക്ഷയ് കുമാറും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും പ്രിയദർശൻ ചിത്രത്തിനുണ്ട്. ബോമൻ ഇറാനി, സയാമി ഖേർ, ശ്രിയ പിൽഗോങ്കർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സെപ്തംബർ11ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
Bollywood actor Saif Ali Khan impressed cricket fans with his bowling skills in London, a video of which has gone viral. The Pataudi family boasts a strong cricket legacy, with his father Mansoor Ali Khan and grandfather Iftikhar Ali Khan both celebrated cricketers. His son Taimur also recently underwent cricket training in London, continuing the family's deep connection to the sport.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |