
സുരേഷ്‌ഗോപി നായകനായി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പനിൽ പ്രതിനായകനായി തെന്നിന്ത്യൻ താരം കബീർ ദുഹാൻ സിംഗ് എത്തുന്നു. മമ്മൂട്ടി നായകനായ ടർബോയിലും ടൊവിനോ തോമസിന്റെ എ.ആർ.എമ്മിലും ഉണ്ണിമുകുന്ദന്റെ മാർക്കോയിലും പ്രതിനായകനായി തിളങ്ങിയ താരമാണ് കബീർദുഹാൻ സിംഗ്. മാർക്കോ കണ്ടവർ സൈറസ് ഐസക്ക് എന്ന ക്രൂരനായ വില്ലനെ മറക്കാൻ കഴിയില്ല. മോഡലിംഗ് രംഗത്തു നിന്നാണ് കബീർ ദുഹാൻ സിംഗ് സിനിമയിലേക്ക് എത്തുന്നത്. ജില്ലി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. അജിത്ത് ചിത്രം വേതാളത്തിലൂടെ തമിഴിലും. വിശാലിന്റെ ആക്ഷൻ ആണ് കബീറിന്റെ മറ്റൊരു ശ്രദ്ധേയ ചിത്രം. ഹീബുലി എന്ന ചിത്രത്തിലൂടെ കന്നടയിലും ഖാലിപീലി എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറി. മലയാള സിനിമയിൽ അഭിനയിക്കാനാണ് തനിക്ക് ഏറെ താത്പര്യമെന്ന് കബീർ ദുഹാൻ സിംഗ് വ്യക്തമാക്കി. മറാത്തി സിനിമയിലും വേഷമിട്ടു.തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയാണ് ഒറ്റക്കൊമ്പനിൽ നായിക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |