SignIn
Kerala Kaumudi Online
Thursday, 22 October 2026 4.41 PM IST

പ്രണയ ദിനത്തിൽ സജിൻ ഗോപുവിന്റെയും അനശ്വര രാജന്റെയും പൈങ്കിളി

ss

സോപ്പു കുമിള ഊതി അനശ്വര രാജൻ, സജിൻ ഗോപു എയറിൽ!! കൗതുകം നിറച്ച്പൈ ങ്കിളി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.
നടൻ ശ്രീജിത്ത് ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ സജിൻ ഗോപു നായകനാകുകയാണ്. അനശ്വര രാജനാണ് നായിക. റോഷൻ ഷാനവാസ് , ചന്തു സലിംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവൻ ആണ് രചന.അർ‍ജുൻ സേതു ഛായാഗ്രഹണം നിർവഹിക്കുന്നു.
ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്സിന്റെയും അർബൻ ആനിമലിന്റെയും ബാനറിൽ ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്നാണ് നിർമ്മാണം. പ്രണയദിനമായ ഫെബ്രുവരി 14ന് റിലീസ് ചെയ്യും. പി.ആർ.ഒ: ആതിര ദിൽജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY