അറുപതിൽ, ജീവിതത്തിന്റെ തിരശ്ശീല വീഴുന്നതായിട്ടൊന്നും തനിക്ക് തോന്നുന്നില്ലെന്ന് നടിയും എഴുത്തുകാരിയുമായ ഡോ. സജിത മഠത്തിൽ. അതുപോലെ, ഇനി മറ്റൊരു വലിയ തുടക്കത്തിന്റെ ആവശ്യകതയും തനിക്ക് അനുഭവപ്പെടുന്നില്ലെന്നും തന്റേതായി മാറിയ ജീവിതത്തിനുള്ളിലാണ് ഇപ്പോഴുള്ളതെന്നും നടി ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.
'അറുപതിൽ, ജീവിതത്തിന്റെ തിരശ്ശീല വീഴുന്നതായിട്ടൊന്നും എനിക്ക് തോന്നുന്നില്ല. അതുപോലെ, ഇനി മറ്റൊരു വലിയ തുടക്കത്തിന്റെ ആവശ്യകതയും എനിക്ക് അനുഭവപ്പെടുന്നില്ല. ഞാൻ എന്റേതാക്കി മാറിയ ഒരു ജീവിതത്തിനുള്ളിലാണ് ഇപ്പോൾ തന്നെ. നിശബ്ദത ആസ്വദിക്കാൻ ആൾക്കൂട്ടത്തിൽ കാഴ്ചക്കാരിയാവാൻ ആഘോഷങ്ങൾ സ്വയം കണ്ടെത്താൻ അസ്വസ്ഥതയിൽ നിന്ന് തെന്നിമാറാൻ എന്നെ പഠിപ്പിച്ചതിനു നന്ദി.
പിഎച്ച്ഡി എടുത്തത് നാടകത്തിൽ ആണെങ്കിലും യാത്രകൾ, വിവിധ തൊഴിലുകൾ, കൂടു മാറ്റങ്ങൾ ദേശങ്ങൾ സ്ഥായിയായ, നിശ്ചലമായ ഒരിടം എന്നെ അസ്വസ്ഥതപെടുത്തും എന്ന തിരിച്ചറിവിനും വയസായി. മനുഷ്യബന്ധങ്ങളിലെ ഊഷ്മളതയിൽ ഞാൻ ഇറുക്കി പിടിക്കുകയും, അതിന്റെ ശ്വാസം മുട്ടലിൽ ഓടി ഒളിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.
സൗഹൃദങ്ങൾ കൊണ്ടു മാലയിടാൻ, കൂട്ടിന്റെ സ്‌നേഹത്തിൽ പൊട്ടുതൊടാൻ ഊഷ്മളതയുടെ നിറപ്പകിട്ടാർന്ന വസ്ത്രങ്ങൾ ധരിക്കാൻ എനിക്കെന്നും ഇഷ്ടമാണ് അമ്മ സ്‌നേഹത്തിൽ അച്ഛൻ ഓർമ്മ ചില്ലകളിൽ കെട്ടിപിടിച്ചു ജീവിതം അവന്റെ അമ്മ എന്ന വിളിയിൽ ഒരുകി ഒലിച്ചു. കയ്യടിയും നിശബ്ദതയും ഞാൻ അറിഞ്ഞിട്ടുണ്ട്, നിശ്ചയവും സംശയവും അറിഞ്ഞിട്ടുണ്ട്, ആളുകളെക്കൊണ്ട് നിറഞ്ഞ വേദികളും മുറികളും, ഒറ്റയ്ക്ക് നടക്കേണ്ടിവന്ന വഴികളും.
പല സ്ത്രീകളായി ഞാൻ വേഷമിട്ടിട്ടുണ്ട്, മറ്റുള്ളവർ എഴുതിയ വാക്കുകൾ സംസാരിച്ചിട്ടുണ്ട്, ചിലപ്പോഴൊക്കെ അവരുടെ ജീവിതങ്ങൾക്കുള്ളിൽ എന്റെ തന്നെ ചില അംശങ്ങൾ ഒളിഞ്ഞിരിക്കുന്നതും കണ്ടെത്തിയിട്ടുണ്ട്. ഞാൻ മാറ്റിയ ചില കാര്യങ്ങളുണ്ട്, എന്നെ മാറ്റിയ ചില കാര്യങ്ങളുണ്ട്, ഞാൻ പോരാടിയ ചില കാര്യങ്ങളുണ്ട്, ഒടുവിൽ വിട്ടുകളയാൻ പഠിച്ച ചില കാര്യങ്ങളും. അറുപത് ജീവിതം നൽകിയ അക്കങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുന്നു.' - സജിത മഠത്തിൽ കൂട്ടിച്ചേർത്തു.
Actress and writer Dr. Sajitha Madathil reflected on turning 60, saying she does not feel that life is coming to an end or that she needs another major new beginning. In a heartfelt Facebook post, she said she is now living a life that feels truly her own.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |