
മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നടൻ സലിംകുമാർ വിടവാങ്ങി. അദ്ദേഹത്തിന്റെ വിയോഗത്തിന്റെ വേദനയിലാണ് കുടുംബവം സഹപ്രവർത്തകരും, സലിംകുമാറിന്റെ അന്ത്യാഭിലാഷം അനുസരിച്ച് മതപരമായ ചടങ്ങുകൾ ഒഴിവാക്കിയാണ് ഇന്ന് സംസ്കാര ചടങ്ങുകൾ നടത്തിയത്. ആയിരങ്ങളാണ് പ്രിയപ്പെട്ട കലാകരാനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയത്. പിതാവിന്റെ അന്ത്യ കർമ്മങ്ങൾ മക്കളായ ചന്തുവും ആരോമലും വിങ്ങലോടെയാണ് ചെയ്തത്. സംസ്കാര ചടങ്ങിന് തൊട്ടുമുമ്പായി സലിംകുമാറിന്റെ വീട്ടുവളപ്പിൽ നിന്നുള്ള ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.
സലിംകുമാറിന്റെ സംസ്കാരചടങ്ങിനിടെ ഓൺലൈൻ മീഡിയക്കാർ അടക്കമുള്ളവർ തിക്കും തിരക്കും കൂട്ടി. മൊബൈൽ ഫോൺ ക്യാമറയുമായി എത്തിയവർ ഒരു പരിധി കഴിഞ്ഞിട്ടും പൊലീസിന്റേത് ഉൾപ്പെടെ നിർദ്ദേശങ്ങൾ അനുസരിക്കാതെ വന്നതോടെ ചന്തു പൊട്ടിത്തെറിക്കുകയായിരുന്നു. എല്ലാവരോടും മാറി നിൽക്കാൻ ആണ് ചന്തു പറയുന്നത്. ബാക്കിലോട്ട് മാറി നിൽക്കാനും ചന്തു ആവശ്യപ്പെട്ടു. ഇതിനിടയിൽ എന്താടോ നിങ്ങൾക്ക് വേണ്ടത് എന്ന് നിയന്ത്രണം വിട്ട് ചന്തു ചോദിക്കുന്നുണ്ട്. ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ചന്തുവിന് പിന്തുണയുമായി നിരവധി പേരാണ് എത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |