SignIn
Kerala Kaumudi Online
Thursday, 24 September 2026 12.29 AM IST

ജസ്റ്റിൻ ചേട്ടനും ആഷ്‌ലിയും ഒടിടിയിലേക്ക് ,​ ബെത്‌ലഹേം കൂടുംബ യൂണിറ്റ് സ്ട്രീമിംഗ് തീയതി പുറത്ത്

vethlehem-

നി​വി​ൻ​ ​പോ​ളി​യു​ടെ​ ​ജ​സ്റ്റി​ൻ​ ​ചേ​ട്ട​നും​ ​മ​മി​ത​ ​ബൈ​ജു​വി​ന്റെ​ ​ആ​ഷ്‌​ലി​യും​ ​ഒ.​ടി.​ടി​യി​ലേ​ക്ക് ​വ​രു​ന്നു.​ ​ആ​ഗോ​ള​ ​ക​ള​ക്ഷ​ൻ​ 323.91​ ​കോ​ടി​ ​രൂ​പ​ ​നേ​ടി​ ​മ​ല​യാ​ള​ ​സി​നി​മ​യി​ലെ​ ​എ​ല്ലാ​ ​റെ​ക്കാ​ഡു​ക​ളും​ ​ഭേ​ദി​ച്ച് ​ബെ​ത്‌​ല​ഹേം​ ​കു​ടും​ബ​ ​യൂ​ണി​റ്റ് ​ഒ​ക്ടോ​ബ​ർ​ 2​ ​മു​ത​ൽ​ ​ജി​യോ​ ​ഹോ​ട് ​സ്റ്റാ​റി​ൽ​ ​സ്ട്രീ​മിം​ഗ് ​ആ​രം​ഭി​ക്കും.​ ​ ​ ​ചി​ത്രം സംവിധാനം ചെയ്തിരിക്കുന്നത് ​ ​ഗി​രീ​ഷ് ​എ.​ഡി​യാണ്.​ ​ഒ.​ടി.​ടി​യി​ലെ​ത്തു​ന്ന​തി​ന് ​മു​ൻ​പ് 350​ ​കോ​ടി​ ​ക​ള​ക്ഷ​ൻ​ ​നേ​ടു​മോ​ ​എ​ന്ന​ ​ആ​കാം​ക്ഷ​യി​ലാ​ണ് ​സി​നി​മാ​ ​ലോ​ക​വും​ ​പ്രേ​ക്ഷ​ക​രും.

അതേസമയം കേരളത്തിൽ 286 കേന്ദ്രങ്ങളിൽ നിറഞ്ഞ സദസിൽ ബെത്ലഹേം കുടുംബ യൂണിറ്റ് പ്രദർശനം തുടരുന്നു. റീവാച്ചുമായി പ്രേക്ഷകർ എത്തുന്നതാണ് പ്രത്യേകത. അഞ്ചാം വാരത്തിലും അത്ഭുതകരമായ ജനപ്രവാഹം ആണ്. മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ കളക്‌ഷൻ റെക്കോർഡ് ബെത്‌ലഹേം കുടുംബ യൂണിറ്റ് സ്വന്തമാക്കിക്കഴിഞ്ഞു.

സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദുപണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർഖാൻ, സ്രിന്ധ, പാർവതി അയ്യപ്പദാസ്, മീനാക്ഷിരവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു. കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങളിലും ജി.സി.സി രാജ്യങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JUSTIN, BETHLEHEM KUDUMBA UNIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY