
നവാഗതനായ മാർട്ടിൻ ജോസഫ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ ഷെയ്ൻ നിഗം നായകൻ.
സംവിധായകൻ ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തിൽ സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ, ഷോബി തിലകൻ, നന്ദൻ ഉണ്ണി, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.ജീത്തു ജോസഫിന്റെ ശിഷ്യനാണ് മാർട്ടിൻ ജോസഫ്.ഇ ഫോർ എക്സ്പെരിമെന്റസിന്റെ ബാനറിൽ മുകേഷ് ആർ മെഹ്ത, സി വി സാരഥി, ജീത്തു ജോസഫ് നേതൃത്വം നൽകുന്ന ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകൾ ഒരുമിച്ചു നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ്. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ആസിഫ് അലി നായകനായി ചിത്രീകരണം ആരംഭിച്ച 'മിറാഷ് ആണ് ആദ്യ നിർമ്മാണ സംരംഭം.
ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്നാണ് മാർട്ടിൻ ജോസഫ്- ഷെയ്ൻ നിഗം ചിത്രത്തിന്റെ തിരക്കഥ.
ഛായാഗ്രഹണം- പി എം ഉണ്ണിക്കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വർ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ ദാസ്, വസ്ത്രാലങ്കാരം- ലേഖ മോഹൻ, അതേസമയം ഷെയ്ൻ നിഗം നായകനായി വീര സംവിധാനം ചെയ്യുന്ന ഹാൽ റിലീസിന് ഒരുങ്ങുന്നു. ഷെയ്ൻ പ്രണയ നായകനായി എത്തുന്ന ചിത്രം സംഗീതത്തിന് ഏറെ പ്രാധാന്യം നൽകുന്നു. ഷെയ്ൻ നിഗത്തിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിൽ ഒന്നാണ്. സാക്ഷി വൈദ്യയാണ് നായിക. ജോണി ആന്റണി, നിഷാന്ത് സാഗർ, മധുപാൽ, ജോയ് മാത്യു തുടങ്ങിയവരാണ് മറ്റു താരങ്ങൾ. നിഷാദ് കോയ രചന നിർവഹിക്കുന്നു. പ്രമുഖ ബോളിവുഡ് ഗായകൻ ആത്തിഫ് അസ്ളാം ആദ്യമായി ഒരു മലയാള ചിത്രത്തിനായി പാടുന്നു എന്ന പ്രത്യേകത കൂടി ഹാലിനുണ്ട്.മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |