SignIn
Kerala Kaumudi Online
Friday, 23 October 2026 12.12 PM IST

അപൂർവ രോഗം, തിരിച്ചുവരുമെന്ന് ഷോൺ റോമി

ss

അപൂർവ രോഗം വെളിപ്പെടുത്തി നടിയും മോഡലുമായ ഷോൺ റോമി. ഇൻസ്റ്റഗ്രാമിലൂടെയാണ് കഴിഞ്ഞ വർഷം താൻ നേരിട്ട പ്രതിസന്ധി ഷോൺ റോമി പങ്കുവച്ചത്. ചർമ്മത്തെ ബാധിച്ച ഓട്ടോ ഇമ്യൂൺ അവസ്ഥ തനിക്ക് ഒരുപാട് പ്രതിസന്ധി ഉണ്ടാക്കി. ഭ്രാന്തമായിരുന്നു 2024 വർഷമെന്ന് പറയാം. എന്റെ ഓട്ടോ ഇമ്മ്യൂൺ അവസ്ഥ എല്ലാ പിടിയും വിട്ടു. ചിലത് കൈവിടേണ്ടിവന്നു. ചിലത് ദൈവത്തെ ഏൽപ്പിക്കേണ്ടിവന്നു. ഞാൻ എന്റെ ബെസ്റ്റിയെ ബന്ധപ്പെട്ടു. അവളെ സ്വർഗത്തിൽനിന്ന് അയച്ചതാണെന്ന് കരുതുന്നു. അവളുടെ വാക്കുകൾ വിശ്വസിച്ചത് ഞാൻ ഓർക്കുന്നു.

ഇത് ഒരു ഘട്ടം മാത്രമാണെന്ന് അവൾ പറഞ്ഞു. ഒരു മാസത്തിനുള്ളിൽ നിന്റെ മുടിയെല്ലാം തിരികെ വരും എന്ന് അവൾ പറഞ്ഞു. അങ്ങനെ സംഭവിച്ചു. ആദ്യ രണ്ടാഴ്ച കൂടുമ്പോഴും ആഗസ്റ്റ് മുതൽ ഇപ്പോൾ വരെ എല്ലാ മാസവും സ്റ്റിറോയിഡ് കുത്തിവയ്‌പുകൾ എടുക്കുന്നു. വർക്കൗട്ട് ചെയ്യാൻ എനിക്ക് ഭയമായിരുന്നു. കാരണം ചെയ്താൽ എനിക്ക് ഉടൻതന്നെ ആർത്തവം ആരംഭിക്കും. ഗോവയിലേക്ക് മാറിയത് ഏറെ സഹായിച്ചു. 2024 കഠിനവും എന്നാൽ ശക്തിയും പരിവർത്തനവും നൽകി. അറിയാതെയും നിയന്ത്രണത്തിലാകാതെയും സുഖമായിരിക്കാം. ഞാൻ പഠിച്ചു.'' ഷോൺ പറഞ്ഞു. കമ്മട്ടിപ്പാടം സിനിമയിൽ ദുൽഖർ സൽമാന്റെ നായികയായാണ് ഷോൺ റോയിയുടെ രംഗപ്രവേശം. ലൂസിഫർ സിനിമയിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY