SignIn
Kerala Kaumudi Online
Friday, 23 October 2026 4.09 AM IST

റിലീസിന് മുൻപേ സിക്കന്ദറിന് 10 കോടി

ss

അഡ്വാൻസ് ബുക്കിംഗിലൂടെ സൽമാൻഖാൻ ചിത്രം സിക്കന്ദർ 10 കോടി രൂപ കളക്ഷൻ നേടി. ഐമാക്സ്,​ 2 ഡി സ്ക്രീനുകളിൽ നന്നായി 3.98 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ് ഏറ്റവുമധികം ടിക്കറ്റുകൾ വിറ്റഴിച്ചത്. മഹാരാഷ്ട്രയിൽ 1.8 കോടിയും ഡൽഹിയിൽ 1.4 കോടിയും കളക്ട് ചെയ്തു. പ്രധാന നഗരങ്ങളിൽ ടിക്കറ്റ് വില ആയിരത്തിലേറെയാണ്. മുംബെയിൽ പ്രീമിയം സീറ്റുകൾക്ക് 2,​200 രൂപയും ഡൽഹിയിൽ 1,​600 മുതൽ 1900 വരെയാണ് ഇടവേളയ്ക്കുശേഷം തിയേറ്ററിൽ എത്തുന്ന സൽമാൻ ഖാൻ ചിത്രമാണ് സിക്കന്ദർ. എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം ഇന്ന് റിലീസ് ചെയ്യും. രശ്മികമന്ദാന ആണ് നായിക. സത്യരാജ്,​ കാജൽ അഗ‌ർവാൾ,​ ഷർമാൻ ജോഷി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY