SignIn
Kerala Kaumudi Online
Tuesday, 09 June 2026 7.50 AM IST

സെൽവ രാഘവൻ വിളിച്ചു, സോണിയ സെവൻ ജി കോളനിയിൽ

sonia-agarwal

സെൽവരാഘവൻ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം 'സെവൻ ജി റെയിൻബോ കോളനി'യുടെ രണ്ടാം ഭാഗത്തിൽ അതിഥി താരമായി സോണി അഗർവാൾ. 'സെവൻ ജി റെയിൻബോ കോളനി 2' എന്ന് പേരിട്ട ചിത്രം സംവിധാനം ചെയ്യുന്നതും സെൽവരാഘവൻ ആണ്. സോണിയ അഗർവാൾ തന്റെ രംഗങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. സെൽവരാഘവന്റെ ആദ്യ ഭാര്യയാണ് സോണിയ അഗർവാൾ. 'സെവൻ ജി റെയിൻബോ കോളനി' ലൊക്കേഷനിൽ ഇരുവരും പ്രണയത്തിലാകുകയും പിന്നീട് വിവാഹം കഴിക്കുകയുമായിരുന്നു.

നാലുവർഷം ഒരുമിച്ച് ജീവിച്ചശേഷം 2010 ൽ വേർപിരിയുകയും ചെയ്തു. കാതൽ കൊണ്ടേൻ സിനിമയിൽ ധനുഷിന്റെ നായികയായി തമിഴ് അരങ്ങേറ്റം നടത്തിയ സോണിയ അഗർവാൾ വൻ ആരാധകവൃന്ദത്തെ നേടുകയും ചെയ്തു. ഈ ചിത്രം സംവിധാനം ചെയ്തതും സെൽവ രാഘവൻ ആണ്. കരിയറിന്റെ ഉയർച്ചയിൽ നിൽക്കുന്ന സമയത്താണ് സെൽവരാഘവനുമായി വിവാഹം. മൂന്ന് സിനിമകളിൽ ഇരുവരും ഒരുമിച്ചിട്ടുണ്ട്.

വേർപിരിഞ്ഞിട്ടും ഇരുവരും പരസ്പരം കുറ്റപ്പെടുത്തിയില്ല. സെൽവരാഘവൻ പിന്നീട് വിവാഹം കഴിച്ചു. തമിഴിലും തെലുങ്കിലും ഒരേസമയം ചിത്രീകരിച്ച 'സെവൻ ജി റെയിൻബോ കോളനി'യിൽ നവാഗതനായ രവി കൃഷ്ണ ആയിരുന്നു നായകൻ. അതേസമയം, ധനുഷ് അഭിനയിച്ച രണ്ടാമത്തെ ചിത്രം ആയിരുന്നു കാതൽ കൊണ്ടേൻ. ധനുഷിന്റെ മൂത്ത സഹോദരനാണ് സെൽവരാഘവൻ. രണ്ടാം ഭാഗത്തിൽ അനശ്വര രാജൻ ആണ് നായിക.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SONIA AGARWAL, CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY