
"
കളക്ഷൻ റെക്കോർഡുകൾ ഭേദിക്കുന്ന കുഞ്ചാക്കോ ബോബൻ നായകനായ ഓഫീസർ ഓൺ ഡ്യൂട്ടി തമിഴിലും തെലുങ്കിലും മാർച്ച് മാസം പ്രദർശനത്തിനെത്തും. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ തെലുങ്ക്, തമിഴ് ഡബ്ബിംഗ് റൈറ്റ്സ് ഇ ഫോർ എന്റർടൈൻമെന്റ് കരസ്ഥമാക്കിയത്.ചിത്രത്തിന്റെ തെലുങ്ക് ട്രയ്ലർ റിലീസ് ചെയ്തു. കേരളത്തിലും വിദേശ രാജ്യങ്ങളിലും പ്രദർശന വിജയം നേടുന്ന ചിത്രത്തിന്റെ കളക്ഷൻ ഇന്നലെ തിങ്കളാഴ്ചയെക്കാൾ കൂടുതലായിരുന്നു. റിലീസ് ദിനം മുതൽ പ്രേക്ഷക പ്രശംസയും ഭാഷാ ഭേദമന്യ നിരൂപക പ്രശംസയും ലഭിക്കുന്ന ചിത്രം കേരളത്തിലെ മിക്ക സെന്ററുകളും ഹൗസ്ഫുൾ ഷോകളുമായി പ്രദർശനം തുടരുന്നു . നവാഗതനയ ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയ മണി ആണ് നായിക.കുഞ്ചാക്കോ ബോബന്റെ അഭിന. ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് സി. എെ ഹരിശങ്കർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |