SignIn
Kerala Kaumudi Online
Thursday, 22 October 2026 7.51 PM IST

ശുക്രൻ കോട്ടയത്ത്

ss

ബിബിൻ ജോർജ്, ചന്തുനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉബൈനി സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ത്രില്ലർ ചിത്രം ശുക്രൻ കോട്ടയത്ത് ചിത്രീകരണം ആരംഭിച്ചു.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സ്വിച്ചോൺ നിർവഹിച്ചു. ചാണ്ടി ഉമ്മൻ ഫസ്റ്റ് ക്ലാപ്പ് അടിച്ചു.ഒരേ ലക്ഷ്യം നിറവേറ്റാൻ രണ്ടു സുഹൃത്തുക്കൾ നടത്തുന്ന ശ്രമങ്ങളുടെ രസകരമായ ചലച്ചിത്രാവിഷ്കാരമാണ് ശുക്രൻ.ഷൈൻ ടോം ചാക്കോയും ലാലു അലക്സും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ആദ്യപ്രഭയാണ് നായിക.
അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ,.ബിനു തൃക്കാക്കര , അജയ് വാസുദേവ്, മധു
പുന്നപ്ര,കലാഭവൻ റഹ്മാൻ,ഷാജി.കെ. ജോർജ്, ജീമോൻ ജോർജ്, ഷിജു കെ. ടോം, സഞ്ജു നെടുംകുന്നേൽ, ദിലീപ് റഹ്മാൻ,ഷാജു ഏബ്രഹാം,തുഷാര പിള്ള, സ്മിനു സിജോ, ദിവ്യ എം. നായർ, ലേഖ നായർ, ജയ,ബേബി ഇശൽ, മാസ്റ്റർ നവനീത്, എന്നിവരാണ് മറ്ര് താരങ്ങൾ.രചന- രാഹുൽ കല്യാൺ.ഛായാഗ്രഹണം - മെൽവിൻ കുരിശിങ്കൽ, ഗാനങ്ങൾ - വയലാർ ശരത്ചന്ദ്രവർമ്മ , രാജീവ് ആലുങ്കൽ
സംഗീതം -സ്റ്റിൽജു അർജുൻ, കലാസംവിധാനം - അസീസ് കരുവാരക്കുണ്ട്. മേക്കപ്പ്- സിജേഷ് കൊണ്ടോട്ടി, പ്രൊഡക്ഷൻ കൺട്രോളർ - ദിലീപ് ചാമക്കാല,
നീൽസിനിമാസ്, ആന്റ് സൂര്യ ഭാരതിക്രിയേഷൻസിന്റെ ബാനറിൽ
മനോജ് കുമാർ കെ.പി, ഷാജി കെ. ജോർജ്, ഷിജു കെ. ടോം, എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ. ഒ വാഴൂർ ജോസ്.





Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY