SignIn
Kerala Kaumudi Online
Thursday, 22 October 2026 7.56 PM IST

ആറു ഭാഷകളിൽ ത്രീഡിയിൽ വീരമണികണ്ഠൻ

sdd

അയ്യപ്പചരിത കഥകളെ അടിസ്ഥാനപ്പെടുത്തി മലയാളത്തിൽ നിന്ന് ബ്രഹ്മാണ്ഡ ചിത്രമായി വീരമണികണ്ഠൻ. ത്രീഡിയിൽ ഒരുങ്ങുന്ന ചിത്രം മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി റിലീസ് ചെയ്യും. പുതുമുഖമായിരിക്കും വീരമണികണ്ഠനെ അവതരിപ്പിക്കുന്നത്. മഹേഷ് കേശവും സജി എസ് മംഗലത്തും ചേർന്നാണ് സംവിധാനം ചെയ്യുന്നത്. ഈ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ധ്യാൻ ശ്രീനിവാസൻ നായകനായ ത്രിമാന ചിത്രം 11:11 ഉടൻ പ്രദർശനത്തിന് എത്തും.അതേസമയം വീരമണികണ്ഠന്റെ ലോഞ്ച് ശബരിമല സന്നിധാനത്ത് നടന്നു. ചിത്രത്തിന്റെ പോസ്റ്ററും സ്ക്രിപ്ടും മേൽശാന്തി അരുൺകുമാർ നമ്പൂതിരിക്ക് കൈമാറിയാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്. വൃശ്ചികം ഒന്നിന് ചിത്രീകരണം ആരംഭിച്ച് അടുത്ത വർഷം വൃശ്ചികത്തിൽ റിലീസ് ചെയ്യനാണ് തീരുമാനം.നാഗേഷ് നാരായണനാണ് തിരക്കഥ .

വൺ ഇലവൻ ഫിലിംസിന്റെ ബാനറിൽ സജി എസ് . മംഗലത്താണ് നിർമ്മാണം.

. പി.ആർ|. ഒ അജയ് തുണ്ടത്തിൽ.

.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY