SignIn
Kerala Kaumudi Online
Friday, 23 October 2026 2.31 PM IST

വിലായത്ത് ബുദ്ധ പാലക്കാട്

ചിത്രീകരണം ഇന്ന് ആരംഭിക്കും

ss

പൃഥ്വിരാജ് നായകനായി നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയുടെ തുടർ ചിത്രീകരണം ഇന്ന് പാലക്കാട് പുനരാരംഭിക്കും. പൃഥ്വിരാജ് നാളെ തന്നെ ജോയിൻ ചെയ്യും. ഇടുക്കിയിലും മറയൂരിലും വിലായത്ത് ബുദ്ധയുടെ ചിത്രീകരണമുണ്ട്. ഈ മാസം അവസാനത്തോടെ ചിത്രീകരണം പൂർത്തിയാകും.ചന്ദന മോഷ്ടാവായ ഡബിൾ മോഹനൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. തൊട്ടപ്പൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്രം കുറിച്ച പ്രിയംവദ കൃഷ്ണനാണ് നായിക. ബ്രിട്ടീഷ് ഗായകനും സംഗീതസംവിധായകനും ധനുഷ് ചിത്രം അസുരൻ , ചിമ്പുവിന്റെ പത്തു തല എന്നീ ചിത്രങ്ങളിൽ ശ്ര ദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച ടി. ജെ. അരുണാചലം ആണ് പ്രതിനായകൻ.അരുണാചലം ആദ്യമായാണ് മലയാളത്തിൽ അഭിനയിക്കുന്നത്.കോട്ടയം രമേഷ്, ഷമ്മി തിലകൻ, അനുമോഹൻ, രാജശ്രീ നായർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അരവിന്ദ് കശ്യപാണ് ഛായാഗ്രഹണം. മറയൂരിലെ ചന്ദനമരക്കാടിന്റെ പശ്ചാത്തലത്തിൽ പകയും പ്രതികാരവും പ്രണയവും നിറഞ്ഞ ചലച്ചിത്ര കാവ്യമായ വിലായത്ത് ബുദ്ധ ബിഗ് ബഡ്ജറ്റിൽ ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ ആണ് നിർമ്മിക്കുന്നത്. വിലായത്ത് ബുദ്ധയുടെ സംഘട്ടനരംഗത്തെ ചിത്രീകരണത്തിനിടെ പരിക്കേറ്റ് പൃഥ്വിരാജിന്റെ കാലിലെ ലിഗമെന്റിൽ താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തിയിരുന്നു. കഴിഞ്ഞവർഷം ജൂണിലായിരുന്നു അപകടം. തുടർന്ന് നിറുത്തിവച്ച ചിത്രീകരണം 17 മാസത്തിനുശേഷം കഴിഞ്ഞ ഡിസംബറിലാണ് പുനരാരംഭിച്ചത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസഫറിന്റെ സഹ സംവിധായകനായിരുന്നു ജയൻ നമ്പ്യാർ, ജി.ആർ. ഇന്ദുഗോപന്റെ നോവലായ വിലായത്ത് ബുദ്ധ അതേ പേരിൽതന്നെയാണ് സിനിമയാക്കുന്നത്.വിലായത്ത് ബുദ്ധയ്ക്കുശേഷം നിസാം ബഷീറിന്റെ ചിത്രമാണ് പൃഥ്വിരാജിനെ കാത്തിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY