SignIn
Kerala Kaumudi Online
Friday, 23 October 2026 3.52 AM IST

എ.ഡി.ജി.പിയെ മാറ്റിയത് ശിക്ഷാനടപടി തന്നെ: സുനിൽ കുമാർ

vs

തൃശൂർ: എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെ മാറ്റിയത് ശിക്ഷാനടപടി തന്നെയെന്ന് സി.പി.ഐ നേതാവ് വി.എസ്.സുനിൽ കുമാർ. ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് തന്നെയാണ് നടപടിയെടുത്തത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഏറ്റവും ഉയർന്ന തസ്തികയിലുള്ളയാളാണ്. അതിൽനിന്ന് താഴെയുള്ള പദവിയിലേക്ക് മാറ്റിയത് ശിക്ഷാ നടപടിയാണ്.

ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടേണ്ട ക്രമസമാധാന ചുമതയുള്ള എ.ഡി.ജി.പി, ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് ശരിയായില്ലെന്ന സി.പി.ഐ നിലപാടിന്റെ ഭാഗമായിട്ടാണ് നടപടി. ഏതെങ്കിലും ഒന്നോ രണ്ടോ ഉദ്യോഗസ്ഥർ വിചാരിച്ചാൽ തൃശൂർ പൂരം കലക്കാനാകില്ല. അതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ട്.

ഇടതുപക്ഷ സർക്കാരിന്റെ ഭാഗമായി നിന്ന് യോജിക്കാൻ പറ്റാത്ത നിലപാടാണ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുമുണ്ടായത്. ഏതെങ്കിലും ജനവിഭാഗങ്ങൾക്കിടയിൽ സംശയമുണ്ടെങ്കിൽ അത് ദൂരീകരിക്കാൻ നടപടി സഹായിക്കും. സി.പി.ഐ സമ്മർദ്ദം ഉപയോഗപ്പെടുത്തിയെന്ന് പറയേണ്ട കാര്യമില്ല. ഒരു മുന്നണിയാകുമ്പോൾ പലതരത്തിലുള്ള ചർച്ചകൾ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY