SignIn
Kerala Kaumudi Online
Monday, 13 July 2026 4.09 PM IST

യുവാക്കൾക്ക് ബാങ്ക് ഉദ്യോഗസ്ഥരാകാൻ സുവർണാവസരം; ഈ മാസം 20ന് മുമ്പ് അപേക്ഷകൾ സമർപ്പിക്കൂ

bank-employee
പ്രതീകാത്മക ചിത്രം

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ (ഐഒബി) ജോലി നേടാൻ സുവർണാവസരം. അപ്രന്റീസ് തസ്‌തികയിലേക്കാണ് അപക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ആകെ 750 ഒഴിവുകളാണുള്ളത്. ഐഒബിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. 2026 ജൂലായ് 20 ആണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി. ജൂലായ് 22ന് ഫീസടയ്‌ക്കാം. ഓഗസ്റ്റ് രണ്ടിനായിരിക്കും ഓൺലൈൻ പരീക്ഷ നടത്തുക.

അപേക്ഷകർക്ക് ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നോ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടുള്ള തത്തുല്യ സ്ഥാപനങ്ങളിൽ നിന്നോ ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം. 20 - 28 വയസാണ് പ്രായപരിധി. അതായത് അപേക്ഷകരുടെ ജനനതീയതി 1998 ജൂലായ് ഒന്നിനും 2006 ജൂലായ് ഒന്നും ഇടയിലായിരിക്കണം. സംവരണ വിഭാഗത്തിൽപ്പെടുന്നവർക്ക് സർക്കാർ നിയമപ്രകാരമുള്ള ഇളവുകൾ ലഭിക്കുന്നതാണ്.

ഓൺലൈൻ പരീക്ഷ, പ്രാദേശിക ഭാഷാ പരീക്ഷ, പേഴ്‌സണൽ ഇന്ററാക്ഷൻ എന്നിവയുടെ അടിസ്ഥാനത്തിലാകും നിയമനം. ഓൺലൈൻ പരീക്ഷയിൽ ആകെ 100 മാർക്കിന്റെ 100 ചോദ്യങ്ങളാകും ഉണ്ടാവുക. മെരിറ്റ് ലിസ്റ്റിന്റെയും സംവരണ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക. എസ്‌സി, എസ്‌‌ടി, പിഡബ്ല്യുബിഡി വിഭാഗക്കാർക്ക് 236 രൂപയാണ് അപേക്ഷാ ഫീസ്. ജനറൽ, ഒബിസി, ഇഡബ്ല്യുസി വിഭാഗത്തിലെ വനിതകൾക്ക് 708 രൂപയും ഇതേ വിഭാഗത്തിലെ പുരുഷന്മാർക്ക് 944 രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈൻ വഴിയാണ് ഫീസ് അടയ്‌ക്കേണ്ടത്.

താൽപ്പര്യമുള്ളവർക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. 'IOB Apprentice Recruitment 2026' എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ഫോം പൂരിപ്പിച്ച് നൽകി ഓൺലൈൻ വഴി പണമടയ്‌ക്കാം. ശേഷം ഇതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.

English Summary

Indian Overseas Bank has announced 750 apprentice vacancies for eligible graduates. Candidates aged 20–28 can apply online through the bank’s official website before July 20, 2026. Selection will be based on an online exam, local language test, and personal interaction.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BANK OFFICER RECRUITMENT, BANK JOBS 2026, BANKING JOBS APPLY, YOUTH JOB OPPORTUNITY, BANKING CAREER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY