മിൽമയിൽ ജോലി നേടാൻ സുവർണാവസരം. സെയിൽസ് ഓഫീസർ തസ്‌തികയിലാണ് ഒഴിവുള്ളത്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി രണ്ട് വർഷത്തേക്ക് നീട്ടി കിട്ടും. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓരോ ഒഴിവ് വീതമാണുള്ളത്.
മാർക്കറ്റിംഗിൽ എംബിഎ അല്ലെങ്കിൽ അഗ്രി ബിസിനസ് മാനേജ്‌മെന്റിൽ പിജി അല്ലെങ്കിൽ ഫുഡ് സയൻസ് ടെക്‌നോളജിയിൽ പിജിയുള്ളവർക്ക് അപേക്ഷിക്കാം. 40 വയസാണ് ഉയർന്ന പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 47,000 രൂപയാണ് ശമ്പളമായി ലഭിക്കുക. 35,000 രൂപ അടിസ്ഥാന ശമ്പളവും 5000 രൂപ വരെ ടിഎയും പരമാവധി ഇൻസെന്റീവായി 7000 രൂപയുമാണ് ലഭിക്കുന്നത്. സെപ്‌തംബർ നാലാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
വിശദവിവരങ്ങൾക്കായി https://cmd.kerala.gov.in/wp-content/uploads/2026/08/KCMMF-Sales-Officer-Notification-Final.pdf ക്ലിക്ക് ചെയ്യുക.
Milma has invited applications for six Sales Officer vacancies on a one-year contract basis. Candidates with MBA in Marketing or postgraduate qualifications in Agri-Business Management or Food Science and Technology can apply. The upper age limit is 40 years, with remuneration up to ₹47,000 per month. Applications close on September 4, 2026.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |