SignIn
Kerala Kaumudi Online
Thursday, 06 August 2026 4.02 PM IST

ഇന്ത്യയിൽ അപ്രത്യക്ഷമാകാൻ പോകുന്ന തൊഴിലുകൾ ഇവ; രക്ഷയുള്ളത് ഇത്തരം ജോലികൾക്ക് മാത്രം

jobs
പ്രതീകാത്മക ചിത്രം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അഥവാ നിർമിതബുദ്ധി ലോകത്താകമാനമുള്ള തൊഴിലിടങ്ങളിൽ ശക്തമായ സ്വാധീനമാണ് ചെലുത്തുന്നത്. ഇതിന്റെ ഫലമായി നിരവധി പേർക്ക് തൊഴിൽ നഷ്ടമായെന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. വരും വർഷങ്ങളിൽ ദശലക്ഷക്കണക്കിന് തൊഴിലുകളെ എഐ തുടച്ചുനീക്കുമെന്നാണ് ശാസ്ത്ര, സാങ്കേതിക നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഇത് ഇന്ത്യയിലെ തൊഴിൽ അന്തരീക്ഷത്തെയും പ്രതികൂലമായി ബാധിക്കാനിടയുണ്ട്.

ലോക വികസന റിപ്പോർട്ട് 2026

ഇന്ത്യ പോലുള്ള രാജ്യങ്ങൾ കൃത്യസമയത്ത് പ്രവർത്തിക്കുകയും ശക്തമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്താൽ എഐ കൂടുതൽ അവസരങ്ങളൊരുക്കുമെന്ന് ലോകബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു. നൂറ്റാണ്ടുകളായി ചെയ്യാൻ സാധിക്കാത്തത് പതിറ്റാണ്ടുകൾകൊണ്ട് ചെയ്യാൻ എഐ സഹായിക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

വരുമാനം വളരെ കുറഞ്ഞ രാജ്യങ്ങളിൽ 4.5 ശതമാനം തൊഴിലുകൾ ഭീഷണി നേരിടുന്നു. വരുമാനം കൂടിയ രാജ്യങ്ങളിൽ 14.2 ശതമാനം തൊഴിലുകളും ഭീഷണി നേരിടുന്നു. അതേസമയം, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ഏകദേശം 16.2 ശതമാനം തൊഴിലുകളുടെ ഉൽപ്പാദനക്ഷമത എഐ ഉപയോഗിക്കുന്നതിലൂടെ ഗണ്യമായി വർദ്ധിപ്പിക്കാൻ കഴിയുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ തൊഴിലുകൾ തുടച്ചുനീക്കുന്നതിനേക്കാൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ എഐയ്ക്ക് കഴിയുമെന്നാണ് റിപ്പോർട്ടിലുള്ളത്. കുറഞ്ഞ ചെലവുള്ള എഐ ടൂളുകൾ ഉപയോഗിച്ച് ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്ക് ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, ജുഡീഷ്യറി പോലുള്ള മേഖലകളിൽ വലിയ തോതിൽ പണം ലാഭിക്കാമെന്നും റിപ്പോർട്ടിലുണ്ട്.

ഇന്ത്യയിലെ എഐ തൊഴിലുകൾ

  • എഐ ബിസിനസ് കൺസൾട്ടന്റ്
  • എഐ സ്ട്രാറ്റജി മാനേജർ
  • ഡാറ്റ ഡ്രിവൺ മാർക്കറ്റിംഗ് മാനേജർ
  • മൈക്രോബയോളജിസ്റ്റ്
  • ഫാമിലി മെഡിസിൻ ഫിസിഷ്യൻ
  • ക്ളിനിക്കൽ ന്യൂറോ സൈക്കോളജിസ്റ്റ്
  • ഇന്റീരിയർ ഡിസൈനർ
  • റോബോട്ടിക്‌സ് ടെക്‌നീഷ്യൻ
  • ഉപകരണങ്ങൾക്ക് പകരക്കാരനാകാൻ കഴിയാത്ത ടെക്‌നീഷ്യൻ
  • കെയർ ഗീവർ
  • മെന്റൽ ഹെൽത്ത് കൗൺസിലർ

എഐ ഭീഷണി നേരിടുന്ന തൊഴിലുകൾ

  • കറസ്‌പോണ്ടൻസ് ക്ളാർക്ക്
  • മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ്
  • ജനറൽ ഓഫീസ് സ്റ്റാഫ്
  • ആവർത്തിച്ചുള്ള ജോലികൾ കൈകാര്യം ചെയ്യുന്ന ധനകാര്യ, സാങ്കേതിക മേഖലകളിലെ തൊഴിലുകൾ
  • വ്യാഖ്യാതാക്കൾ, വിവർത്തകർ
  • ജുഡീഷ്യൽ നിയമ ക്ലാർക്ക്
  • മാനേജ്‌മെന്റ് സ്‌‌പെഷ്യലിസ്റ്റ്
  • ഫിനാൻഷ്യൽ ക്വാന്റിറ്റേറ്റീവ് അനലിസ്റ്റ്
  • സെർച്ച് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ്

പുതിയ കാലത്ത് പഠിക്കേണ്ടവ

  • ചാറ്റ്‌ജിപിടി
  • ഗൂഗിൾ അനലിറ്റിക്‌സ്
  • ടാബ്ളോ സോഫ്‌ട്‌വെയർ
  • സിആർഎം സോഫ്‌ട്‌വെയറുകളായ സെയിൽസ്‌ഫോഴ്‌സ്, ഹബ്ബ്‌സ്‌പോട്ട്
  • പ്രെഡിക്‌ടീവ് അനലിറ്റിക്‌സ്
  • എഐ പവേർഡ് മാർക്കറ്റ് ഇൻസൈറ്റ്‌സ്
  • എഐയുടെ ധാർമിക വെല്ലുവിളികൾ

English Summary

AI is transforming workplaces worldwide, raising concerns about job losses and future employment. However, the World Bank's World Development Report 2026 says countries like India can create more opportunities by acting promptly and making strong policy decisions, with AI accelerating progress that once took centuries.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AI JOBS, INDIAN JOB SECTOR, INDIAN JOBS IN FUTURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+