കെഎസ്‌ആർടിസി സ്വിഫ്‌റ്റിൽ ഡ്രൈവർ കം കണ്ടക്‌ടർ തസ്‌തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് ജോലി. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. 25 മുതൽ 55 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷകർക്ക് ഹെവി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പിൽ നിന്നും നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്‌ടർ ലൈസൻസ് നേടുകയും വേണം. അപേക്ഷകർക്ക് മുപ്പതിലധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ച് വർഷത്തിൽ കുറയാത്ത ഡ്രൈവിംഗ് പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 30,000 രൂപ അപേക്ഷകർ സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകണം. ട്രെയിനിംഗ് പൂർത്തിയാക്കുന്നവർ നിർബന്ധമായും രണ്ട് വർഷം സേവനം അനുഷ്‌ഠിക്കേണ്ടതാണ്. ഇതിൽ ഒരു വർഷം 240 ഡ്യൂട്ടിയിൽ കുറയാൻ പാടില്ല. അല്ലെങ്കിൽ 30,000 രൂപ തിരികെ ലഭിക്കുന്നതല്ല.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് എട്ട് മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയാണ് വേതനമായി ലഭിക്കുക. അധികസമയം ജോലിയെടുത്താൽ മണിക്കൂറിന് 130 രൂപ അധികമായി ലഭിക്കും. ഓഗസ്റ്റ് എട്ടാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം www.kcmd.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
KSRTC Swift has invited applications for contract-based Driver-cum-Conductor positions. Applicants must be 10th pass, aged 25-55, possess a heavy driving license, and have five years of experience in heavy passenger vehicles. A security deposit of Rs 30,000 is required. Selected candidates will receive Rs 715 for eight hours of duty. The deadline to apply online at www.kcmd.in is August 8.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |