SignIn
Kerala Kaumudi Online
Tuesday, 04 August 2026 6.13 PM IST

ലാബ് ടെക്നീഷ്യൻ നിയമനം, ഷീ സ്‌കൂട്ടർ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

lab-technician
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എച്ച്.എം.സി മുഖേന ഒരു ലാബ്ടെക്നീഷ്യനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്ലസ്ടു, സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി അല്ലെങ്കിൽ ബി.എസ്.സി എം.എൽ.ടി ബിരുദം എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധമാണ്.

ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 18-40 വയസ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടേയും തിരിച്ചറിയൽ രേഖയുടേയും അസലും പകർപ്പുകളും സഹിതം ആഗസ്റ്റ് 14 ഉച്ചയ്ക്ക് 11ന് പെരുങ്കടവിള സാമൂഹികാരോഗ്യകേന്ദ്രത്തിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0471-2276169

ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമെൻ (സാഫ്) മുഖാന്തിരം 2026-27 സാമ്പത്തിക വർഷത്തിൽ ഷീ സ്‌കൂട്ടർ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യക്കച്ചവടം നടത്തുന്ന മത്സ്യത്തൊഴിലാളി വനിതകളെയും അഞ്ച് വർഷമായി സാഫിൽ പ്രവർത്തിക്കുന്ന ഗുണഭോക്താക്കളെയുമാണ് ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങുന്നതിന് പരമാവധി ഒരു ലക്ഷം രൂപ വരെയാണ് ഗ്രാന്റ് ലഭിക്കുന്നത്.

അപേക്ഷകർ എഫ്.എഫ്.ആർ-ൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ അംഗങ്ങളും മത്സ്യഗ്രാമത്തിൽ സ്ഥിരതാമസക്കാരുമായിരിക്കണം. പത്താം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. സ്വന്തമായി ടൂവീലർ ഇല്ലാത്തവരും ടൂവീലർ ലൈസൻസ് ഉള്ളവരുമായിരിക്കണം അപേക്ഷകർ. പ്രായപരിധി 45 വയസ്. സാഫ് ഗുണഭോക്താക്കൾക്ക് 50 വയസ്.

അപേക്ഷ ഫോറം വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സാഫ് നോഡൽ ഓഫീസ്, ജില്ലയിലെ വിവിധ മത്സ്യഭവൻ ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.

പൂരിപ്പിച്ച അപേക്ഷകൾ അതത് മത്സ്യഭവൻ ഓഫീസുകളിൽ ആഗസ്റ്റ് 11 വരെ സമർപ്പിക്കാം.

വിലാസം: തിരുവനന്തപുരം സാഫ് നോഡൽ ഓഫീസ്, ഫിഷറീസ് സ്റ്റേഷൻ, വിഴിഞ്ഞം. ഫോൺ: 9895332871, 9847907161, 8075162635

English Summary

Perumkadavila Community Health Centre seeks a lab technician on daily wages; interview is August 14. Separately, the Fisheries Department's SAFE invites applications for the She Scooter project for fisherwomen, offering grants up to Rs. 1 lakh for electric scooters. Eligibility criteria include FFPR registration and a two-wheeler license. Applications are due August 11 at Matsyabhavan offices.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LAB TECHNICIAN RECRUITMENT, SHE SCOOTER SCHEME, KERALA JOBS, SHE SCOOTER KERALA, KERALA GOVERNMENT SCHEME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+