SignIn
Kerala Kaumudi Online
Thursday, 30 July 2026 2.06 PM IST

75,000 രൂപവരെ സ്റ്റൈപെന്റ്, ഇന്ത്യൻ സൈന്യത്തിൽ ഇന്റേൺഷിപ്പ് ചെയ്യാൻ വിദ്യാർത്ഥികൾക്ക് അവസരം

army
പ്രതീകാത്മക ചിത്രം

ജേർണലിസം, മാസ് കമ്യൂണിക്കേഷൻ വിദ്യാർത്ഥികൾക്കായി ഇന്ത്യൻ കരസേന പ്രത്യേക ഇന്റേൺഷിപ്പ് പോഗ്രാം നടത്തുന്നു. എഴുപത്തഞ്ചുദിവസത്തെ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 75,000 രൂപവരെ സ്റ്റൈപെന്റ് ലഭിക്കും. ഓൾ ഇന്ത്യ കൗൺസിൽ ഫോൾ ടെക്നിക്കൽ എഡ്യൂക്കേഷന്റെ ഔദ്യോഗിക ന്റേൺഷിപ്പ് പോർട്ടൽ വഴിയാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് രണ്ടാണ് അവസാന തീയതി. മാദ്ധ്യമ വിശകലനം, ക്രിയാത്മക ഉള്ളടക്കനിർമാണം, സോഷ്യൽ മീഡിയ കാമ്പെയിൻ ആസൂത്രണം എന്നിവയിൽ പ്രയോഗിക പരിശീലനം ലഭിക്കും. ന്റേൺഷിപ്പ് പോഗ്രാം പൂർത്തീകരിക്കുന്നത് ജോലി ലഭ്യമാക്കുന്നതിനോ പ്ലേസ്മെന്റ് നൽകുന്നതിനോ ബാധകമായിരിക്കില്ല.

യോഗ്യതകൾ

ബാച്ചിലർ ഒഫ് ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (BJMC) വിദ്യാർത്ഥികൾക്കാണ് അവസരം. ആകെ 75 ദിവസത്തെ പ്രോജക്ട് അധിഷ്ഠിത പരിശീലനമാണ് നൽകുന്നത്. ഇതിൽ ആദ്യത്തെ 15 ദിവസം ഓൺലൈനായും ശേഷിക്കുന്ന അറുപതുദിവസം ഡൽഹിയിൽ നേരിട്ടുമായിരിക്കും പരിശീലനം നൽകുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർ താമസ സൗകര്യം സ്വന്തം നിലയിൽ കണ്ടെത്തേണ്ടതാണ്.

സ്റ്റൈപെന്റ്

നിബന്ധനകൾക്ക് വിധേയമായി മാത്രമായിരിക്കും സ്റ്റൈപെന്റ് നൽകുന്നത്. പ്രതിമാസം മുപ്പതിനായിരം രൂപ എന്നനിരക്കിലാണ് സ്റ്റൈപെന്റ് ലഭിക്കുന്നത്.ന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 75,000 രൂപവരെ ലഭിക്കുന്നതാണ്. എഴുപത്തഞ്ചുശതമാനം ഹാജർ നിർബന്ധമാണ്. ഇതിൽ താഴെ ഹാജർ ഉള്ളവർക്ക് സ്റ്റൈപെന്റ് ഉൾപ്പെടെയുള്ള എല്ലാ സാമ്പത്തിക ആനുകൂല്യങ്ങളും നഷ്ടമാകും. പരിശീലന കാലാവധി അവസാനിച്ചശേഷം മാത്രമാണ് സ്റ്റൈപെന്റ് വിതരണം ചെയ്യുന്നത്.

സ്മാർട്ട് ഫോൺ, ലാപ് ടോപ്പുകൾക്ക് വിലക്ക്

ന്റേൺഷിപ്പിന് അവസരം ലഭിക്കുന്നവർ ചില കർശന നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. ലാപ്ടോപ്പുകൾ, സ്മാർട്ട് ഫോണുകൾ എന്നിവ ഓഫീസ് പരിസരത്തിനുള്ളിൽ അനുവദിക്കില്ല. ഓഫീസിൽ പ്രവേശിക്കുന്നതിനുമുമ്പ് ഇവ സുരക്ഷാ ഗേറ്റിൽ ഏൽപ്പിക്കേണ്ടതാണ്. സാധാരണ മൊബൈൽ ഫോണുകൾക്ക് മാത്രമാണ് ഓഫീസ് പരിസരത്ത് അനുമതിയുള്ളത്. തിങ്കൾ മുതൽ ശനിവരെ രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെയാണ് ഓഫീസ് സമയം.

കർശനമായ ഡ്രസ് കോഡും തിരഞ്ഞെടുക്കപ്പെടുന്നവർ പാലിക്കണം. പുരുഷന്മാർക്ക് സാധാരണ പാന്റ്, ഷർട്ട്, ഷൂസ് എന്നിവ ധരിക്കാം. വനിതകൾക്ക് ഇന്ത്യൻ സ്യൂട്ട് അല്ലെങ്കിൽ വെസ്റ്റേൺ ഫോർമൽ വസ്ത്രങ്ങളും ധരിക്കാം.

ഉറപ്പായും കൈയിൽ കരുതേണ്ടവ

പഠിക്കുന്ന സ്ഥാപനത്തിലെ വകുപ്പുമേധാവി അല്ലെങ്കിൽ രജിസ്ട്രാർ നൽകുന്ന സർട്ടിഫിക്കറ്റ്, പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ട്, സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖകൾ, അടുത്ത സമയത്ത് എടുത്ത പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ.

English Summary

The Indian Army is conducting a 75-day internship program for Journalism and Mass Communication (BJMC) students. Participants will receive practical training in media analysis and content creation, with a potential stipend of up to Rs 75,000. Applications, due August 2, are submitted via the AICTE internship portal. Strict attendance and device policies apply, with training split between online and Delhi.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIAN ARMY INTERNSHIP, ARMY INTERNSHIP 2026, 75000 STIPEND, DEFENCE INTERNSHIP INDIA, INDIAN ARMY INTERNSHIP MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+