SignIn
Kerala Kaumudi Online
Wednesday, 19 August 2026 2.01 PM IST

അക്‌സസ് ഓഡിറ്റർ സർട്ടിഫിക്കേഷൻ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഓഗസ്റ്റ് 30

application
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ ബാരിയർ ഫ്രീ കൺസൾട്ടൻസി സെൽ മുഖേന നടത്തുന്ന അക്‌സസ് ഓഡിറ്റർ സർട്ടിഫിക്കേഷൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി കേരള സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കോഴ്‌സ് നടത്തുന്നത്. മൂന്ന് ആഴ്ചയാണ് കോഴ്സിന്റെ ദൈർഘ്യം.

വ്യക്തിഗത അപേക്ഷകർക്ക് ബി.ആർക് / ബിടെക് (സിവിൽ) / ഡിപ്ലോമ (സിവിൽ /ആർക്കിടെക്ചർ) അല്ലെങ്കിൽ തത്തുല്യ നിർമാണ അനുബന്ധ യോഗ്യത ഉണ്ടായിരിക്കണം. കൗൺസിൽ ഓഫ് ആർക്കിടെക്ചർ, അർബൻ അഫയേഴ്‌സ് വകുപ്പ്, ഐറ്റിപിഐ തുടങ്ങിയ ലൈസൻസിംഗ് ബോഡികളിൽ രജിസ്റ്റർ ചെയ്തിരിക്കണം.

നിർമാണം, ആർക്കിടെക്ചർ, സിവിൽ എഞ്ചിനീയറിംഗ്, റിസർച്ച് അല്ലെങ്കിൽ അദ്ധ്യാപന മേഖലയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയം, ഓട്ടോകാഡ്/ഹാൻഡ് ഡ്രാഫ്റ്റിംഗ് അറിവ് എന്നിവ ഉണ്ടായിരിക്കണം. പൊതു കെട്ടിടങ്ങൾ, കെയർ ഹോമുകൾ, സ്‌കൂളുകൾ, ഭിന്നശേഷിക്കാർക്കുള്ള കെട്ടിടങ്ങൾ എന്നിവയുടെ രൂപകൽപ്പനയിൽ പരിചയ സമ്പന്നർക്കും, എക്‌സസിബിലിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന എൻജിഒ അംഗങ്ങൾ, ഭിന്നശേഷിക്കാർ, അവരുടെ പരിചാരകർ എന്നിവർക്കും മുൻഗണനയുണ്ടായിരിക്കും.

സ്ഥാപനങ്ങളും ഓർഗനൈസേഷനുകളും കുറഞ്ഞത് അഞ്ച് വർഷമായി നിർമാണ മേഖലയിൽ പ്രവർത്തിക്കുന്നവരായിരിക്കണം. പൊതുകെട്ടിടങ്ങളുടെ പ്ലാനിംഗിലും ഡിസൈനിംഗിലും പരിചയം വേണം. ടീമിൽ കുറഞ്ഞത് മൂന്ന് സർട്ടിഫൈഡ് അക്‌സസ് ഓഡിറ്റർമാരും ഭിന്നശേഷിയുള്ള വ്യക്തികളും ഉണ്ടായിരിക്കണം. എഴുത്തുപരീക്ഷ ഉണ്ടായിരിക്കും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 30. കൂടുതൽ വിവരങ്ങൾക്ക് 8129803943 എന്ന മ്പറിൽ ബന്ധപ്പെടാം. ഇമെയിൽ: sjd.kerala.gov.in

English Summary

The Barrier-Free Consultancy Cell of the College of Engineering, Thiruvananthapuram, invites applications for a three-week Access Auditor Certification Course under Kerala’s Social Justice Department. Applicants must have B.Arch, B.Tech (Civil), Diploma (Civil/Architecture), or equivalent qualifications and be registered with relevant licensing bodies such as the Council of Architecture or Urban Affairs Department.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: APPLICATION, ACCESS AUDITOR CERTIFICATION COURSE, COURSES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+