SignIn
Kerala Kaumudi Online
Saturday, 24 October 2026 12.48 PM IST

പാലക്കാട്ടെ പാതിരാ റെയ്ഡ്: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടി

READ ENGLISH VERSION
election

തിരുവനന്തപുരം: പാലക്കാട്ട് കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ച ഹോട്ടലിൽ അർദ്ധരാത്രിയിൽ പൊലീസ് നടത്തിയ റെയ്ഡിനെക്കുറിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ, സംസ്ഥാന ചീഫ് ഇലക്ട്രൽ ഓഫീസർ പ്രണബ് ജ്യോതിനാഥിനോട് വിശദീകരണം തേടി. പ്രതിപക്ഷനേതാവ് വി.ഡി സതീശന്റേതടക്കമുള്ള പരാതികളിലാണ് നടപടി.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടറുടെ റിപ്പോർട്ട് വാങ്ങിയ ശേഷമായിരിക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കമ്മിഷന് മറുപടി നൽകുക. പൊലീസ് മേധാവിയിൽ നിന്നും അദ്ദേഹം റിപ്പോർട്ട് തേടും. റെയ്ഡിൽ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയാൽ പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, റെയ്ഡിന് നേതൃത്വം വഹിച്ച അസി. സൂപ്രണ്ട് അശ്വതി ജിജി എന്നിവരെയടക്കം മാറ്രാനിടയുണ്ട്.

ഹോട്ടലിൽ കള്ളപ്പണം പിടിക്കാനുള്ള റെയ്ഡ്, ഇതിന് കമ്മിഷൻ നിയോഗിച്ചിട്ടുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടറോ തിരഞ്ഞെടുപ്പ് നിരീക്ഷകരോ അറിഞ്ഞിരുന്നില്ല. അർദ്ധരാത്രിയിൽ ഇത്രയും തിടുക്കപ്പെട്ട് ഇങ്ങനെയൊരു റെയ്ഡിനുള്ള സാഹചര്യവും നടപടികളും വിശദീകരിക്കണം. നിത്യേനയുള്ള ക്രമസമാധാന പ്രശ്നങ്ങളെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് പൊലീസ് ആസ്ഥാനത്തെ നോഡൽ ഓഫീസർ നൽകിയ റിപ്പോർട്ടിൽ റെയ്ഡിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അസാധാരണമായ തിടുക്കവും നിഷ്പക്ഷമല്ലാത്ത നടപടികളും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായെന്നാണ് വിലയിരുത്തൽ.

കള്ളപ്പണം പിടിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചിട്ടുള്ള മോണിട്ടറിംഗ് സെല്ലും റെയ്ഡ് വിവരമറിഞ്ഞില്ല. ഈ സെല്ലിന് സംരക്ഷണം നൽകേണ്ട ചുമതലയാണ് പൊലീസിന്. റെയ്ഡിന് റവന്യൂ ഉന്നതഉദ്യോഗസ്ഥൻ സാക്ഷിയാവണമെന്നും വീഡിയോയിൽ പകർത്തണമെന്നുമുള്ള ചട്ടവും പാലിച്ചില്ല. ഉന്നത പൊലീസുദ്യോഗസ്ഥരും വിവരമറിഞ്ഞിരുന്നില്ലെന്നാണ് സൂചന. പരാതി ലഭിച്ചിട്ടില്ലെന്നും സാധാരണ പരിശോധന മാത്രമാണെന്നും ആദ്യം പറഞ്ഞ പൊലീസ്, വിവാദമായതോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡെന്ന് മാറ്റിപ്പറഞ്ഞിരുന്നു. കള്ളപ്പണം കിട്ടിയില്ലെന്ന് എഴുതിനൽകിയ ശേഷം മണിക്കൂറുകൾ കഴിഞ്ഞ് വീണ്ടും അന്വേഷണം തുടങ്ങി. റെയ്ഡ് സമയത്ത് ഹോട്ടലിൽ ബിജെപി, സി.പി.എം പ്രവർത്തകരെത്തിയതും ദുരൂഹമാണ്. 12 മുറികൾ അരിച്ചുപെറുക്കിയിട്ടും കള്ളപ്പണം കണ്ടെത്താനായിരുന്നില്ല.

തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ന് വി.​ഡി.​ ​സ​തീ​ശ​ന്റെ​ ​പ​രാ​തി

​പാ​ല​ക്കാ​ട്ട് ​കോ​ൺ​ഗ്ര​സ് ​വ​നി​താ​ ​നേ​താ​ക്ക​ളു​ടെ​ ​മു​റി​യി​ൽ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​ലം​ഘി​ച്ച് ​ന​ട​ന്ന​ ​പൊ​ലീ​സ് ​റെ​യ്ഡി​ൽ​ ​കേ​ന്ദ്ര​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​പ​രാ​തി​ ​ന​ൽ​കി.​ ​സം​സ്ഥാ​ന​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​നെ​യും​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​യും​ ​നോ​ക്കു​കു​ത്തി​യാ​ക്കി​ ​പൊ​ലീ​സി​നെ​ ​സി.​പി.​എം​ ​രാ​ഷ്ട്രീ​യ​മാ​യി​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്യു​ക​യാ​ണ്.


അ​ർ​ദ്ധ​രാ​ത്രി​യി​ൽ​ ​റെ​യ്ഡി​നെ​ത്തി​യ​ ​പൊ​ലീ​സ് ​എ​ല്ലാ​ ​നി​യ​മ​ങ്ങ​ളും​ ​കാ​റ്റി​ൽ​പ്പ​റ​ത്തി​യാ​ണ് ​മു​ൻ​ ​എം.​എ​ൽ.​എ​യും​ ​കോ​ൺ​ഗ്ര​സ് ​രാ​ഷ്ട്രീ​യ​കാ​ര്യ​ ​സ​മി​തി​ ​അം​ഗ​വു​മാ​യ​ ​ഷാ​നി​മോ​ൾ​ ​ഉ​സ്മാ​ന്റെ​യും​ ​മ​ഹി​ളാ​ ​കോ​ൺ​ഗ്ര​സ് ​മു​ൻ​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ ​ബി​ന്ദു​ ​കൃ​ഷ്ണ​യു​ടെ​യും​ ​മു​റി​ക​ൾ​ ​പ​രി​ശോ​ധി​ച്ച​ത്.​ ​പ​രി​ശോ​ധ​ന​ ​സം​ബ​ന്ധി​ച്ച് ​ഭാ​ര​തീ​യ​ ​ന്യാ​യ​ ​സം​ഹി​ത​യി​ൽ​ ​നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ ​ഒ​രു​ ​ന​ട​പ​ടി​ക്ര​മ​വും​ ​പാ​ലി​ച്ചി​ല്ല.


രാ​ത്രി​ 12​ന് ​ശേ​ഷം​ ​തു​ട​ങ്ങി​യ​ ​പ​രി​ശോ​ധ​ന​ ​പു​ല​ർ​ച്ചെ​ 2.30​ ​ആ​യ​പ്പോ​ഴാ​ണ് ​എ.​ഡി.​എ​മ്മും​ ​ആ​ർ.​ഡി.​ഒ​യും​ ​സ്ഥ​ല​ത്തെ​ത്തി​യ​ത്.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പെ​രു​മാ​റ്റ​ച്ച​ട്ട​വും​ ​നി​യ​ന്ത്ര​ണ​ങ്ങ​ളും​ ​നി​ല​നി​ൽ​ക്കെ​ ​പൊ​ലീ​സി​നെ​ ​ഉ​പ​യോ​ഗി​ച്ച് ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​ട്ടി​മ​റി​ക്കാ​നാ​ണ് ​സി.​പി.​എം​ ​ശ്ര​മി​ക്കു​ന്ന​തെ​ന്നും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​പ​രാ​തി​യി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA