SignIn
Kerala Kaumudi Online
Thursday, 15 October 2026 3.00 PM IST

'2029ലും മോദി തന്നെ വിജയിക്കും, സംശയം വേണ്ട; 150 കോടി ജനങ്ങളുടെ പിന്തുണ അദ്ദേഹത്തിനുണ്ട്'

narendra-modi-
പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയുടെ പിന്തുണ ആവശ്യമില്ലെന്നും 2029ലെ പൊതുതിരഞ്ഞെടുപ്പിലും അദ്ദേഹം വിജയിക്കുമെന്നും പ്രവചിച്ച് അമേരിക്കൻ ഗായിക മേരി മിൽബൻ. കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയെ വിമർശിച്ചുകൊണ്ടാണ് മിൽബന്റെ പ്രതികരണം. 150 കോടി ജനങ്ങളുടെ പിന്തുണ മോദിക്കുണ്ടെന്നും അമേരിക്കയുടെ പിന്തുണ മോദിക്ക് ആവശ്യമില്ലെന്നും അവ‌ർ എക്സിൽ കുറിച്ചു.

അരാജകത്വമാണ് അഭിജീത് സൃഷ്ടിക്കുന്നതെന്നും യുഎസിൽ നിന്ന് ലഭിച്ച വിദ്യാഭ്യാസം നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കൂവെന്നും അവർ പോസ്റ്റിൽ കുറിച്ചു. 'സത്യം എല്ലാവരെയും സ്വതന്ത്രരാക്കുമെന്നും ദീപ്കെയും അത് തിരിച്ചറിയണമെന്നും അവർ കുറിച്ചു. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ വിജയിക്കില്ലെന്നും വിജയിക്കാതെ വന്നാൽ യുഎസിൽ നിന്ന് ലഭിക്കുന്ന സഹായം ഇതോടെ തീരും. നിങ്ങളെന്തായാലും വിജയിക്കില്ല. നിയമവാഴ്ചയില്ലായ്മ ഒരുകാലത്തും വിജയിച്ചിട്ടില്ലെന്നതാണ് കാരണം.'- മിൽബൻ കുറിച്ചു.

ദീപ്കെ തന്റെ രാഷ്ട്രീയ സമീപനം മാറ്റണമെന്നും അമേരിക്കയിൽ നേടിയ വിദ്യാഭ്യാസവും കഴിവുകളും നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കണമെന്നും മിൽബൻ ഉപദേശിച്ചു. പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യയുടെ പുരോഗതിക്കായി ക്രിയാത്മകമായ നിലപാട് സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. 'മോദിക്കൊപ്പം ചേരൂ, അങ്ങനെ വികസിത ഇന്ത്യയുടെ പോസിറ്റീവ് ശബ്ദമാകൂ.നോക്കൂ മോദിക്ക് അമേരിക്കയുടെ പിന്തുണ ആവശ്യമില്ല. 25 വര്‍ഷമായി ഇന്ത്യക്കാരുടെ പിന്തുണ അദ്ദേഹത്തിനുള്ള തുടര്‍ച്ചയായ പന്ത്രണ്ട് വര്‍ഷമായി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് അദ്ദേഹം. 2029ലും തുടരും. അതാണ് സത്യം'- മിൽബൻ പോസ്റ്റിൽ പറയുന്നു.

മോദിയുടെ ഭരണത്തെയും രാഷ്ട്രീയ പ്രവർത്തനങ്ങളെയും പരസ്യമായി പിന്തുണയ്ക്കുന്ന ഗായികയാണ് മേരി മിൽബൻ. സിജെപിക്ക് അമേരിക്കയിലെ ചില ദാതാക്കളിൽനിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന മിൽബന്റെ ആരോപണമാണ് ഇരുവരും തമ്മിലുള്ള തർക്കത്തിന് തുടക്കമിട്ടത്. പ്രധാനമന്ത്രി മോദിയെ എതിർക്കുന്നവരാണ് ഈ സഹായത്തിന് പിന്നിലെന്നും ഇന്ത്യയിൽ അസ്ഥിരത സൃഷ്ടിക്കാനാണ് ശ്രമമെന്നും മിൽബൻ ആരോപിച്ചിരുന്നു.

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശികൾ ഇടപെടേണ്ടതില്ലെന്നായിരുന്നു ദീപ്കെയുടെ മറുപടി. സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യക്കാർക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയിലെ ബോസ്റ്റൺ സർവകലാശാലയിൽ പഠിക്കാൻ സ്കോളർഷിപ്പും വിദ്യാഭ്യാസ വായ്പയുമാണ് ഉപയോഗിച്ചതെന്നും വിദേശ സാമ്പത്തിക സഹായം സംബന്ധിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ദീപ്കെ വ്യക്തമാക്കിയിരുന്നു.

English Summary

American singer Mary Millben predicted Prime Minister Narendra Modi's 2029 general election victory, stating he has 1.5 billion Indians' support and requires no US backing. She criticized Abhijit Dipke, founder of 'Cockroach Janata Party', alleging foreign funding aimed at destabilizing India. Dipke countered, asserting India's self-sufficiency and denying foreign financial aid.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MARY MILLBEN, NARENDRA MODI 2029, ABHIJEET DIPKE, MODI ELECTION WIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360