SignIn
Kerala Kaumudi Online
Saturday, 24 October 2026 11.54 AM IST

രാഹുലിനെതിരെ പുതിയ ദൃശ്യവുമായി സി.പി.എം

election

പാലക്കാട്: പാലക്കാട്ട് അർദ്ധരാത്രിയിൽ നടന്ന റെയ്ഡുമായി ബന്ധപ്പെട്ട് പുതിയ ദൃശ്യവുമായി സി.പി.എം. റോബിൻസൺ റോഡിൽ കെ.പി.എം ഹോട്ടലിനു പുറത്തുള്ള ദൃശ്യമാണ് ഇന്നലെ പ്രചരിപ്പിച്ചത്.

ഹോട്ടലിൽ നിന്ന് പുറത്തേക്കുവരുന്ന രാഹുലും ഫെനിയുമാണ് ദൃശ്യത്തിലുള്ളത്. ഫെനി ഹോട്ടലിൽ നിന്ന് ഇറക്കിക്കൊണ്ടുവന്ന നീല ട്രോളി ബാഗും മറ്റൊരു ബാഗും വെള്ള ഇന്നോവ ക്രിസ്റ്റയിൽ വയ്ക്കുന്നു. ഈ സമയം രാഹുലും സമീപത്തേക്ക് വന്നു. ഫെനി നൈനാൻ ഈ കാറിൽ കയറിപ്പോകുന്നു. സമീപത്തുണ്ടായിരുന്ന ഗ്രേ നിറത്തിലുള്ള കാറിലാണ് രാഹുൽ കയറുന്നത്. ഇതാണ് വീഡിയോയിലുള്ളത്. വസ്ത്രങ്ങളുള്ള ബാഗാണെങ്കിൽ രാഹുൽ മാങ്കൂട്ടത്തിൽ എന്തുകൊണ്ട് അതുകയറ്റിവച്ച കാറിൽ പോയില്ലെന്നാണ് സി.പി.എം ഉയർത്തുന്ന വാദം.

കോഴിക്കോട് കാന്തപുരം മുസ്ലിയാരെ സന്ദർശിക്കാൻ പോകുന്നതിനുവേണ്ടി കരുതിയ വസ്ത്രങ്ങളായിരുന്നു നീല ബാഗിൽ എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചിരുന്നത്. വസ്ത്രം നല്ലതാണോ എന്ന് പരിശോധിക്കേണ്ടതുണ്ടായിരുന്നുവെന്നും അതിനാലാണ് ട്രോളി ബാഗ് ഹോട്ടലിന് അകത്തേക്ക് കൊണ്ടുവന്നതെന്നും പറഞ്ഞിരുന്നു. ഈ പെട്ടി കൊണ്ടുപോയത് കോൺഫറൻസ് മുറിയിലേക്കായിരുന്നു. വസ്ത്രം ഷാഫിയെക്കൂടി കാണിക്കാനാണ് കോൺഫറൻസ് മുറിയിലേക്ക് കൊണ്ടുവന്നതെന്നും രാഹുൽ വിശദീകരിച്ചിരുന്നു.

 കേസെടുക്കാനാവതെ പൊലീസ്

രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ പാലക്കാട്ടെ ഹോട്ടലിൽ കള്ളപ്പണം കൊണ്ടുവന്നെന്ന സി.പി.എം പരാതിയിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. ട്രോളി ബാഗിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കള്ളപ്പണമായിരുന്നെങ്കിൽ ഇത്ര ലാഘവത്തോടെ ബാഗ് കൈകാര്യം ചെയ്യില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കേസെടുത്താലും എഫ്.ഐ.ആർ നിലനിൽക്കില്ല. അതിനാൽ നിയമോപദേശം തേടിയശേഷം തുടർനടപടിയെന്ന നിലപാടിലാണ് പൊലീസ്.

 സി.​പി.​എ​മ്മി​ന് ​ട്രോ​ളി​ ​ചി​ഹ്ന​മാ​ക്കാം​:​ ​ഷാ​ഫി

സി.​പി.​എം​ ​ട്രോ​ളി​ ​ഉ​പേ​ക്ഷി​ക്ക​ണ്ടെ​ന്നും​ ​അ​ടു​ത്ത​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വേ​ണ​മെ​ങ്കി​ൽ​ ​ചി​ഹ്ന​മാ​യി​ ​ഉ​പ​യോ​ഗി​ക്കാ​മെ​ന്നും​ ​ഷാ​ഫി​ ​പ​റ​മ്പി​ൽ​ ​എം.​പി.​ ​കോ​ൺ​ഗ്ര​സി​നെ​തി​രാ​യ​ ​ക​ള്ള​പ്പ​ണ​ ​ആ​രോ​പ​ണം​ ​പൊ​ളി​ഞ്ഞ​തി​ന്റെ​ ​ജാ​ള്യ​ത​യാ​ണ് ​സി.​പി.​എ​മ്മി​നും​ ​ബി.​ജെ.​പി​ക്കും.​ ​വ​നി​താ​ ​നേ​താ​ക്ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ ​താ​മ​സി​ച്ച​ ​ഹോ​ട്ട​ലി​ൽ​ ​ന​ട​ത്തി​യ​ ​റെ​യ്ഡ് ​സി.​പി.​എ​മ്മി​ലും​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലും​ ​അ​വ​മ​തി​പ്പ് ​സൃ​ഷ്ടി​ച്ചു.​ ​സം​ഭ​വ​ത്തി​ൽ​ ​പ​ല​ത​ര​ത്തി​ലു​ള്ള​ ​പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ​സി.​പി.​എം​ ​നേ​താ​ക്ക​ൾ​ ​ന​ട​ത്തു​ന്ന​ത്.​ ​ആ​ദ്യം​ ​പ​റ​ഞ്ഞ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ഇ​പ്പോ​ൾ​ ​മാ​റ്റി​പ്പ​റ​യു​ന്നു.​ ​സി.​പി.​എം​ ​പു​റ​ത്തു​വി​ട്ട​ ​ദൃ​ശ്യ​ങ്ങ​ളി​ൽ​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​മു​ൻ​ ​വാ​തി​ലി​ലൂ​ടെ​ ​വ​ന്ന് ​അ​തി​ലൂ​ടെ​ ​ത​ന്നെ​ ​തി​രി​ച്ചു​ ​പോ​കു​ന്ന​ത് ​വ്യ​ക്ത​മാ​ണ്.​ ​നി​ര​ന്ത​രം​ ​ക​ള്ള​പ്ര​ചാ​ര​ ​വേ​ല​ക​ളാ​ണ് ​സി.​പി.​എം​ ​ന​ട​ത്തു​ന്ന​ത്.​ ​ബി.​ജെ.​പി​യും​ ​സി.​പി.​എ​മ്മും​ ​ത​മ്മി​ലു​ള്ള​ ​ഐ​ക്യം​ ​അ​ന്ന് ​ആ​ ​ഹോ​ട്ട​ലി​ൽ​ ​എ​ല്ലാ​വ​രും​ ​നേ​രി​ൽ​ ​ക​ണ്ട​താ​ണെ​ന്നും​ ​ഷാ​ഫി​ ​പ​റ​ഞ്ഞു.


 സ​രി​ന്റേ​ത് ​പാ​ർ​ട്ടി നി​ല​പാ​ട​ല്ലെ​ന്ന് ​സി.​പി.​എം

​പാ​ല​ക്കാ​ട്ടെ​ ​ഹോ​ട്ട​ലി​ൽ​ ​ന​ട​ന്ന​ ​പ​രി​ശോ​ധ​ന​ ​ഷാ​ഫി​ ​പ​റ​മ്പി​ലി​ന്റെ​ ​നാ​ട​ക​മെ​ന്ന​ ​എ​ൽ.​ഡി.​എ​ഫ് ​സ്വ​ത​ന്ത്ര​ ​സ്ഥാ​നാ​ർ​ത്ഥി​ ​ഡോ.​ ​പി.​ ​സ​രി​ന്റെ​ ​പ്ര​സ്താ​വ​ന​ ​പാ​ർ​ട്ടി​ ​നി​ല​പാ​ട​ല്ലെ​ന്ന് ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ഇ.​എ​ൻ.​ ​സു​രേ​ഷ് ​ബാ​ബു​ ​പ​റ​ഞ്ഞു.​ ​ഷാ​ഫി​യു​ടെ​ ​ക​ള്ള​ക്ക​ളി​ ​അ​റി​യു​ന്ന​തു​ ​കൊ​ണ്ടാ​ണ് ​സ​രി​ൻ​ ​അ​ങ്ങ​നെ​ ​പ​റ​ഞ്ഞ​ത്.
മ​ന്ത്രി​ ​എം.​ബി.​ ​രാ​ജേ​ഷി​നെ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ഓ​ല​ ​പാ​മ്പ് ​കാ​ട്ടി​ ​പേ​ടി​പ്പി​ക്കാ​മെ​ന്ന് ​ക​രു​ത​രു​ത്.​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​ശേ​ഷം​ ​ഔ​ദ്യോ​ഗി​ക​ ​കാ​റി​ൽ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​പാ​ല​ക്കാ​ട് ​കാ​ലു​കു​ത്തി​ല്ലെ​ന്നും​ ​സു​രേ​ഷ് ​ബാ​ബു​ ​വെ​ല്ലു​വി​ളി​ച്ചു.
എ​ന്നാ​ൽ​ ​ഹോ​ട്ട​ലി​ൽ​ ​ക​ള്ള​പ്പ​ണ​മെ​ത്തി​യെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യ​ട​ക്കം​ ​ആ​വ​ർ​ത്തി​ക്കു​മ്പോ​ഴാ​ണ് ​പ​രി​ശോ​ധ​ന​ ​ഷാ​ഫി​ ​പ​റ​മ്പി​ലി​ന്റെ​ ​നാ​ട​ക​മാ​ണെ​ന്ന് ​സം​ശ​യി​ക്കു​ന്നു​വെ​ന്ന​ ​സ​രി​ന്റെ​ ​വാ​ദം.​ ​പ​രി​ശോ​ധ​ന​യ്ക്ക് ​അ​ടി​സ്ഥാ​ന​മാ​യ​ ​വി​വ​രം​ ​എ​വി​ടെ​ ​നി​ന്ന് ​കി​ട്ടി​യെ​ന്ന് ​പൊ​ലീ​സ് ​വ്യ​ക്ത​മാ​ക്ക​ണം.​ ​ബി.​ജെ.​പി​ ​-​ ​സി.​പി.​എം​ ​ബ​ന്ധം​ ​ആ​രോ​പി​ക്കാ​ൻ​ ​ബോ​ധ​പൂ​ർ​വം​ ​പ്ലാ​റ്റ്‌​ഫോം​ ​ഉ​ണ്ടാ​ക്കി​യോ​ ​എ​ന്ന​ന്വേ​ഷി​ക്ക​ണ​മെ​ന്നും​ ​സ​രി​ൻ​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA