SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

കോൺഗ്രസിനോട് വൃന്ദ കാരാട്ട്‌, 'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ'

ldf

മലയിൻകീഴ്: സംസ്ഥാനത്ത് ബി.ജെ.പി- സി.പി.എം ഡീൽ ഉണ്ടെന്ന കോൺഗ്രസിന്റെ പരാമർശം പരിഹാസ്യമാണെന്ന് മുതിർന്ന സി.പി.എം നേതാവ് വൃന്ദ കാരാട്ട്. കാട്ടാക്കട മണ്ഡലം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. രാജ്യം മുഴുവൻ ബി.ജെ.പി-കോൺഗ്രസ് ഡീൽ നടക്കുകയാണ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ രാജസ്ഥാനിലെ രാജ്യസഭ സീറ്റ് ബി.ജെ.പിക്ക് സമ്മാനമായി നൽകി. 'ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അമ്പാനെ' എന്ന് വൃന്ദ മലയാളത്തിൽ പറഞ്ഞു.

കോൺഗ്രസ്, ബി.ജെ.പിക്ക് വോട്ട് ദാനമായി നൽകുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി അധികാരത്തിൽ വന്നത്. രാജ്യസഭ തിരഞ്ഞെടുപ്പിൽ ഹരിയാനയിലെയും ബീഹാറിലെയും ഒഡിഷയിലെയും 11 കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിക്കാണ് വോട്ടു ചെയ്തത്.

വലിയ നുണ ഉത്പാദിപ്പിക്കുന്ന ഫാക്ടറി ആരുടെയാണെന്ന മത്സരത്തിലാണ് ബി.ജെ.പിയും കോൺഗ്രസും. പ്രധാനമന്ത്രി കേരളത്തെ സൊമാലിയ എന്നുവിളിക്കുമ്പോഴും ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, സാമൂഹ്യസുരക്ഷ തുടങ്ങിയവയിലെല്ലാം നീതി ആയോഗിന്റെ സൂചികയിൽ കേരളം ഒന്നാമതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MALAYINKIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA