
മലയിൻകീഴ്: മലയിൻകീഴിൽ മൂന്ന് ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ തേമ്പാമുട്ടം സ്വദേശി അജിത്ത്(20),കള്ളിക്കാട് മൈലക്കാട് സ്വദേശി അജയ്(19) എന്നിവരെ മലയിൻകീഴ് പൊലീസ് തിരുവനന്തപുരം റെയിൽവേസ്റ്റേഷന് സമീപത്ത് നിന്ന് പിടികൂടി. ഇക്കഴിഞ്ഞ ഞായറാഴ്ച അർദ്ധരാത്രിയോടെയാടെ ആൽത്തറ ഭഗവതി ക്ഷേത്രം, വാറുവിളാകം ശിവനാഗേശ്വര ക്ഷേത്രം, ഇരട്ടക്കലുങ്ക് ദുർഗാ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലായിരുന്നു മോഷണം. ഇരട്ടക്കലുങ്ക് ദുർഗാഭഗവതി ക്ഷേത്രത്തിലെ ജനൽച്ചില്ല് തകർത്ത് മോഷണശ്രമവും നടത്തിയിരുന്നു.കരമനയിൽ നിന്ന് മോഷ്ടിച്ച ബൈക്ക് ഉപയോഗിച്ചാണ് പ്രതികൾ ക്ഷേത്രങ്ങളിലെത്തി മോഷണം നടത്തിയത്.
പ്രതികളെ ഇന്നലെ മോഷണം നടന്ന ക്ഷേത്രങ്ങളിലെത്തിച്ച് പൊലീസ് തെളിവെടുത്തു. ഡി.വൈ.എസ്.പി ബിനുവിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ഉമേഷ്, സബ് ഇൻസ്പെക്ടർ ബിബിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. മലയിൻകീഴ്, പൂജപ്പുര,ബാലരാമപുരം,മാറനല്ലൂർ എന്നീ പൊലീസ് സ്റ്റേഷനിലും പ്രതികൾക്കെതിരെ സമാന രീതിയിൽ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |