SignIn
Kerala Kaumudi Online
Tuesday, 20 October 2026 3.13 AM IST

മലയിൻകീഴിലെ മൂന്ന് ക്ഷേത്രങ്ങളിൽ മോഷണം

althara

മലയിൻകീഴ്: മലയിൻകീഴിൽ മൂന്ന് ക്ഷേത്രങ്ങളിൽ മോഷണവും പിടാരത്ത് ഒരു വീട്ടിൽ മോഷണശ്രമവും നടന്നു. ആൽത്തറ ഭഗവതി ക്ഷേത്രം,വാറുവിളാകം ശിവനാഗേശ്വര ക്ഷേത്രം,ഇരട്ടക്കലുങ്ക് ദുർഗാ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ ഞായറാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം.

ആൽത്തറ ഭഗവതി ക്ഷേത്രത്തിലെ കാണിക്കവഞ്ചി,അന്നദാനപ്പെട്ടി,തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന പണം എന്നിവയാണ് മോഷ്ടിച്ചത്. മേൽശാന്തിയുടെ മുറിയും കുത്തിത്തുറന്നിട്ടുണ്ട്. ക്ഷേത്രത്തിൽ നിന്ന് 5,000 രൂപ നഷ്ടപ്പെട്ടെന്നാണ് പ്രാഥമിക വിവരം. ആൽത്തറ ശിവനാഗേശ്വര ക്ഷേത്രം കുത്തിത്തുറന്നെങ്കിലും മോഷ്ടാക്കൾക്ക് ഒന്നും കൊണ്ടുപോകാനായില്ല. ഇരട്ടക്കലുങ്ക് ദുർഗാഭഗവതി ക്ഷേത്രത്തിലെ ജനൽച്ചില്ല് തകർത്താണ് മോഷണശ്രമം നടത്തിയത്.

പിടാരത്ത് വീട്ടുടമ മുരുകേശൻ സിനിമ കണ്ടശേഷം വീട്ടിലെത്തിയപ്പോഴാണ് മോഷണശ്രമം കണ്ടത്. രാത്രി 12ഓടെയായിരുന്നു സംഭവം. മോഷ്ടാക്കൾ മുരുകേശനെ കമ്പിപ്പാര ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്നാണ് പൊലീസിൽ നൽകിയ വിവരം. വീട്ടിൽ നിന്ന് 5,000 രൂപ നഷ്ടപ്പെട്ടതായും മൊഴിയിലുണ്ട്. ആൽത്തറ,വാറുവിളാകം എന്നീ ക്ഷേത്രങ്ങളിൽ സി.സി ടിവി ക്യാമറയുണ്ട്. മോഷണത്തിൽ രണ്ടുപേരുള്ളതായി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വൈദ്യുതി ഫ്യൂസ് ഊരി മാറ്റിയ ശേഷമാണ് മോഷണവും മോഷണശ്രമവും നടത്തിയത്. കാട്ടാക്കട ഡിവൈ.എസ്.പി.ബിനുവിന്റെ നേതൃത്വലുള്ള പൊലീസും വിരലടയാള വിദഗ്ദ്ധരുമെത്തി തെളിവെടുപ്പ് നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, MALAYINKIL, THEFTCASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY