SignIn
Kerala Kaumudi Online
Friday, 23 October 2026 6.38 AM IST

ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് 10ലക്ഷം

p

തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ മാതാപിതാക്കൾക്ക് 10ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് സഹായം നൽകുക. സ്കൂൾ കെട്ടിടത്തോട് ചേർന്ന സൈക്കിൾ ഷെഡിനു മുകളിൽ വീണ ചെരുപ്പ് എടുക്കാൻ ശ്രമിച്ചപ്പോഴാണ് താഴ്‌ന്നു കിടന്ന വൈദ്യുതി ലൈനിൽ നിന്ന് മിഥുന് ഷോക്കേറ്റത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പിഡി അക്കൗണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപയും കെ.എസ്.ഇബി അഞ്ച് ലക്ഷം രൂപയും ധനസഹായം അനുവദിച്ചിരുന്നു. അധ്യാപക സംഘടനയായ കെ.എസ്.ടി.എ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.

മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​അ​പ​ക​ടം:
വീ​ഴ്ച​യി​ല്ലെ​ന്ന് ​ക​ള​ക്ട​റു​ടെ​ ​റി​പ്പോ​ർ​ട്ട്

കോ​ട്ട​യം​:​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​ ​കെ​ട്ടി​ടം​ ​ത​ക​ർ​ന്ന് ​വീ​ണ് ​ത​ല​യോ​ല​പ്പ​റ​മ്പി​ലെ​ ​ബി​ന്ദു​ ​മ​രി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​വീ​ഴ്ച​യി​ല്ലെ​ന്ന് ​ക​ള​ക്ട​റു​ടെ​ ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ട്.​ര​ക്ഷാ​പ്ര​വ​ർ​ത്ത​നം​ ​വൈ​കി​യി​ല്ലെ​ന്നും​ ​കെ​ട്ടി​ട​ത്തി​ന് ​മു​മ്പ് ​ബ​ല​ക്ഷ​യം​ ​ഇ​ല്ലാ​യി​രു​ന്നെ​ന്നും​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ആ​രോ​ഗ്യ​ ​വ​കു​പ്പ് ​അ​ഡീ​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ക്ക് ​സ​മ​ർ​പ്പി​ച്ച​ ​റി​പ്പോ​ർ​ട്ടി​ലു​ണ്ട്.​ത​ക​ർ​ന്ന​ ​ശൗ​ചാ​ല​യം​ ​കെ​ട്ടി​ടം​ ​നി​ർ​മ്മി​ക്കു​മ്പോ​ൾ​ ​ഉ​ണ്ടാ​യി​രു​ന്ന​ത​ല്ല.​പി​ന്നീ​ട് ​പ​ണി​ത​താ​ണ്.​പ​തി​വാ​യി​ ​വെ​ള്ളം​ ​വീ​ണ് ​ഇ​തി​ന്റെ​ ​ഭി​ത്തി​ ​ന​ന​ഞ്ഞി​രു​ന്നു.​ര​ക്ഷാ​പ്ര​വ​ർ​ത്ത​നം​ ​വൈ​കി​യി​ട്ടി​ല്ല.​അ​പ​ക​ട​ ​സ്ഥ​ല​ത്തേ​ക്ക് ​ഹി​റ്റാ​ച്ചി​ക​ൾ​ ​എ​ത്തി​ക്കാ​ൻ​ ​ത​ട​സ​മു​ണ്ടാ​യി.​സൂ​പ്ര​ണ്ട്,​ഉ​ദ്യോ​ഗ​സ്ഥ​ർ,​പൊ​തു​മ​രാ​മ​ത്ത്കെ​ട്ടി​ട​ ​വി​ഭാ​ഗം​ ​എ​ന്നി​വ​രു​ടെ​ ​മൊ​ഴി​യും​ ​ക​ള​ക്ട​ർ​ ​ജോ​ൺ​ ​വി.​സാ​മു​വ​ലി​ന്റെ​ 20​ ​പേ​ജു​ള്ള​ ​റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 10 LAKHS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA