SignIn
Kerala Kaumudi Online
Monday, 14 September 2026 2.06 AM IST

108 ആംബുലൻസ് ജീവനക്കാരുടെ സമരം: ഇന്ന് ചർച്ച

cds

തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാർ 17 മുതൽ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ തൊഴിൽ മന്ത്രി ബിന്ദുകൃഷ്ണ ഇന്ന് യൂണിയൻ നേതാക്കളുമായി ചർച്ച നടത്തും. പണിമുടക്കിനെതിരെ എസ്മ പ്രയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ചിരുന്നു.
പണിമുടക്ക് തടയുന്നതിനും അടിയന്തര ആംബുലൻസ് സേവനം തടസമില്ലാതെ തുടരുന്നതിനും നടപടിയെടുക്കണമെന്നാണ് കത്തിലെ ആവശ്യം. സംഘടനകൾ അടിയ്ക്കടി സമരം ചെയ്യുന്നത് രോഗികളെ വലയ്ക്കുന്നതിനാൽ കടുത്ത നടപടി വേണമെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്. ഇതിനിടെയാണ് ചർച്ചയിലൂടെ പരിഹരിക്കാൻ തൊഴിൽവകുപ്പിന്റെ ഇടപെടൽ. 2025-26 വർഷത്തെ ബോണസ് സംബന്ധിച്ച തർക്കമാണ് 108 ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് പ്രഖ്യാപനത്തിന് പിന്നിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 108 AMBULANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA