SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.19 AM IST

നാലു വർഷ ബിരുദം ഭിന്നശേഷിക്കാർക്കായി പ്രത്യേക മൂല്യനിർണയം അസൈൻമെന്റിന് പകരം വീഡിയോ  ഡിജിറ്റൽ റൈറ്റിംഗ് ബോർഡ്

p

തിരുവനന്തപുരം: നാലുവർഷ ബിരുദ കോഴ്സുകളിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി പ്രത്യേക പരീക്ഷ-മൂല്യനിർണയ രീതി നടപ്പാക്കുമെന്ന് മന്ത്രി ആർ.ബിന്ദു. ഒരേരീതിയിലുള്ള മൂല്യനിർണയരീതികൾ ഇവർക്ക് വലിയ പരിമിതികൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണിത്.

അടുത്ത അക്കാഡമിക് വർഷം മുതൽ ഘട്ടംഘട്ടമായി നടപ്പാക്കും. വിശദ മാതൃകാമാർഗരേഖ ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ നിർവഹണ സെൽ തയ്യാറാക്കി സർവകലാശാലകൾക്ക് നൽകും.

നിരന്തരമായ ഇന്റേണൽ പരീക്ഷകളിലും സെമസ്റ്റർ പരീക്ഷകളിലും മാറ്റങ്ങൾ കൊണ്ടുവരും.

അസൈൻമെന്റുകൾ എഴുതി നൽകുന്നതിനുപകരം ഓഡിയോ സബ്മിഷനുകൾ, വീഡിയോ പ്രസന്റേഷനുകൾ, റെക്കാർഡ് ചെയ്ത വാചിക വിശദീകരണങ്ങൾ എന്നിവയാക്കും.

ചലന വൈകല്യമുള്ളതിനാൽ എഴുത്ത് ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്ക് വ്യത്യസ്ത രീതികളിലൂടെ പഠനക്ഷമത പ്രകടിപ്പിക്കാം. ഡിജിറ്റൽ റൈറ്റിംഗ് ബോർഡ് ഉപയോഗിക്കാം, സമവാക്യങ്ങൾ പരിഹരിക്കുന്ന നടപടിക്രമം സ്‌ക്രീൻ റെക്കാഡിംഗ് വഴി വിശദീകരിക്കാം. രസതന്ത്രത്തിൽ, രാസബന്ധങ്ങളെ വിശദീകരിക്കുന്ന ദൃശ്യാധിഷ്ഠിത പഠന മോഡ്യൂൾ തയ്യാറാക്കാം. സബ്ടൈറ്റിലുകളോടുകൂടിയ ചെറിയ നിർദ്ദേശാത്മക വീഡിയോ തയ്യാറാക്കുക തുടങ്ങി സാങ്കേതികവിദ്യയുടെ സഹായത്തോടെ ബദൽ മാർഗങ്ങളുപയോഗിക്കാം.

പരീക്ഷയ്ക്ക് അധികസമയം

1.സെമസ്റ്റർ പരീക്ഷയ്ക്ക് അധിക സമയം, സഹായക ഉപകരണങ്ങളുടെ ഉപയോഗം, ചോദ്യ മാതൃകകളിലെ മാറ്റം, പ്രത്യേക പരീക്ഷാഹാളുകളുടെ സൗകര്യം തുടങ്ങിയവയും അനുവദിക്കും

2.സ്‌ക്രൈബിന്റെ സഹായംതേടുന്ന നിലവിലെ രീതി തുടരാം. വിദ്യാർത്ഥികളുടെ പശ്ചാത്തലവും കോളേജിലെ സൗകര്യവുമുപയോഗിച്ച് ഏറ്റവും മെച്ചപ്പെട്ട രീതി സ്വീകരിക്കാം

4 വർഷ കോഴ്സുകൾ
മൾട്ടിഡിസിപ്ലിനറി
പ്രോഗ്രാമുകളാക്കും

തൊഴിൽ ലഭ്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ട് നാലുവർഷ ബിരുദ കോഴ്സുകൾ കൂടുതൽ ആകർഷകവും നവീനവുമായ മൾട്ടിഡിസിപ്ലിനറി പ്രോഗ്രാമുകളായി പുനഃസംഘടിപ്പിക്കുമെന്ന് മന്ത്രി ആർ.ബിന്ദു. വ്യത്യസ്ത പഠനവകുപ്പുകളിലെ അദ്ധ്യാപകർ ഒരു കോഴ്‌സ് ഒന്നിച്ചു തയ്യാറാക്കി പഠിപ്പിക്കുന്നത് പുതിയൊരു അക്കാഡമിക് സംസ്‌കാരത്തിന് തുടക്കം കുറിക്കും. മാതൃകാ മാർഗനിർദ്ദേശങ്ങൾ സർവകലാശാലകൾക്ക് കൈമാറും. ഉദാഹരണമായി നിലവിലെ ബി.എ ഇക്കണോമിക്‌സിനെ ഇക്കണോമിക്‌സ് ആൻഡ് ഡാറ്റ അനലിറ്റിക്‌സ് എന്നും, ബിഎസ്‌സി ഫിസിക്‌സിനെ അപ്ലൈഡ് ഫിസിക്‌സ് ആൻഡ് റിന്യൂവബിൾ എനർജി എന്നും, ബികോമിനെ ബികോം ഇൻ ഫിൻടെക് ആൻഡ് ഡിജിറ്റൽ ബാങ്കിംഗ് എന്നും, ബി.എസ്‌സി മാത്തമാറ്റിക്‌സിനെ മാത്തമാറ്റിക്കൽ സയൻസസ് ആൻഡ് ക്രിപ്‌റ്റോഗ്രഫി എന്നും മാറ്റി പുനഃസംഘടിപ്പിക്കാം.

ഓ​ൺ​ലൈ​ൻ​ ​കോ​ഴ്സ് ​പ്ലാ​റ്റ​ഫോം
'​കെ​-​ലേ​ൺ​'​ ​റെ​ഡി

തി​രു​വ​ന​ന്ത​പു​രം​:​ ​നാ​ലു​വ​ർ​ഷ​ ​ബി​രു​ദ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​നൂ​ത​ന​ ​കോ​ഴ്‌​സു​ക​ൾ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​ഓ​ൺ​ലൈ​ൻ​ ​പ്ലാ​റ്റ​ഫോ​മാ​യ​ ​'​കെ​-​ലേ​ൺ​'​ ​ത​യ്യാ​റാ​യി.​ ​കെ​-​ലേ​ൺ​ ​പോ​ർ​ട്ട​ൽ​ ​വ​ഴി​ ​സി​ഗ്‌​നേ​ച്ച​ർ​ ​കോ​ഴ്സു​ക​ൾ​ ​പ​ഠി​ക്കാ​നാ​വും.​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​കോ​ഴ്സു​ക​ൾ​ ​ത​യ്യാ​റാ​ക്കാ​നു​ള്ള​ ​മാ​ർ​ഗ​ ​നി​ർ​ദേ​ശ​ങ്ങ​ൾ​ ​ഇം​പ്ലി​മെ​ന്റേ​ഷ​ൻ​ ​സെ​ൽ​ ​ന​ൽ​കും.
പ​ഠ​ന​ ​കോ​ഴ്‌​സു​ക​ൾ​ ​കെ​-​ലേ​ൺ​ ​പ്ലാ​റ്റ്‌​ഫോം​ ​വ​ഴി​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ലേ​ക്കെ​ത്തും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ത​ങ്ങ​ളു​ടെ​ ​ഇ​ഷ്ട​മേ​ഖ​ല​യി​ൽ​ ​സൗ​ജ​ന്യ​മാ​യി​ ​ല​ഭ്യ​മാ​കു​ന്ന​ ​കോ​ഴ്സാ​ണി​ത്.​ ​എ.​ബി.​സി​ ​(​അ​ക്കാ​ഡ​മി​ക് ​ബാ​ങ്ക് ​ഒ​ഫ് ​ക്രെ​ഡി​റ്റ്‌​സ്)​ ​മു​ഖേ​ന​ ​ക്രെ​ഡി​റ്റ് ​ട്രാ​ൻ​സ്ഫ​ർ​ ​ന​ട​ത്താ​ൻ​ ​സാ​ധി​ക്കു​ന്ന​തു​കൊ​ണ്ട് ​എ​വി​ടെ​നി​ന്നു​ ​വേ​ണ​മെ​ങ്കി​ലും​ ​ഈ​ ​കോ​ഴ്‌​സ് ​ല​ഭ്യ​മാ​ക്കാം.​ ​മൂ​ന്നോ​ ​നാ​ലോ​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​ഇ​ല​ക്ടീ​വ് ​കോ​ഴ്‌​സു​ക​ൾ​ ​തി​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ ​ഘ​ട്ട​ത്തി​ൽ,​ ​താ​ല്പ​ര്യ​മു​ള്ള​ ​ഒ​രു​ ​കോ​ഴ്‌​സ് ​പ​ഠി​ക്കു​ന്ന​ ​കോ​ളേ​ജി​ൽ​ ​ല​ഭ്യ​മ​ല്ലെ​ങ്കി​ൽ​ ​ഈ​ ​പ്ലാ​റ്റ്ഫോം​ ​വ​ഴി​ ​പ​ഠി​ക്കാ​ൻ​ ​സാ​ധി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 4 YEAR DEGREE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA