SignIn
Kerala Kaumudi Online
Thursday, 22 October 2026 1.38 PM IST

നെടുമ്പാശേരി അപകടം; സുഹൈലിനെ വിയ്യൂർ ജയിലിലേക്ക് മാറ്റണമെന്ന അപേക്ഷ കോടതി തള്ളി, ബോസ്റ്റൽ സ്‌കൂളിൽ തുടരും

suhail
സുഹൈൽ സജീവ്

നെടുമ്പാശേരി: മിനികൂപ്പർ അപകടത്തിലെ പ്രതി സുഹൈൽ സജീവിനെ വിയ്യൂർ ജയിലിലേക്ക് മാറ്റണമെന്ന അപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി. സുരക്ഷാ ഭീഷണിയുണ്ടെന്ന് കാട്ടി ബോസ്റ്റൽ സ്‌കൂൾ സൂപ്രണ്ട് നൽകിയ അപേക്ഷയിലാണ് കോടതി ഉത്തരവ്. ഇനി സുഹൈൽ ബോസ്റ്റൽ സ്‌കൂളിൽ തന്നെ തുടരും. ഭാവിയിൽ എന്തെങ്കിലും ഭീഷണിയോ മറ്റോ ഉണ്ടെങ്കിൽ സമീപിക്കാമെന്നും കോടതി പറഞ്ഞു. പ്രതി ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ അറിയിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മിനികൂപ്പർ അപകടത്തിലെ പ്രതികൾ നേരത്തേ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനെതിരെ ജാമ്യം വേണമെന്ന ആവശ്യവുമായി സെഷൻസ് കോടതിയെ പ്രതിഭാഗം സമീപിക്കാനൊരുങ്ങുന്നതായാണ് വിവരം. അതേസമയം, കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന ആവശ്യവുമായി അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഇ - മെയിൽ അയച്ചു. വൈകാതെ കത്തുവഴിയും ആവശ്യം ഉന്നയിക്കും. ഹൈക്കോടതിയിൽ പ്രാക്‌ടീസ് ചെയ്യുന്ന അഡ്വ. ജോൺ എസ് റാൽഫിന്റെ പേരാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിർദേശിച്ചിരിക്കുന്നത്.

കേസിന്റെ തുടക്കം മുതൽ പ്രതിയെ സംരക്ഷിക്കാൻ നീക്കം നടക്കുന്നെന്ന ആരോപണം ഉയർന്നതിനാലാണ് പഴുതടച്ച നിയമനടപടികൾ ഉണ്ടാകണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തിയത്. പ്രതികൾക്ക് കൃത്യമായ ശിക്ഷ ഉറപ്പാക്കണമെന്ന ആവശ്യവും കുടുംബം മുന്നോട്ടുവച്ചു. സുഹൈലിന്റെ മാതാവിന്റെ മൊഴി ഉൾപ്പെടെ രേഖപ്പെടുത്തി അന്വേഷണസംഘം വൈകാതെ തന്നെ കുറ്റപത്രം സമർപ്പിക്കുമെന്നാണ് വിവരം.

English Summary

The Angamaly Magistrate Court rejected a request to transfer Mini Cooper accident accused Suhail Sajeev to Viyyur Jail, allowing him to remain at the Borstal School. Meanwhile, Gopika’s family has requested a special prosecutor to ensure a fair trial and appropriate punishment. The investigation team is expected to file the chargesheet soon.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MINI COOPER ACCIDENT KERALA, SUHAIL SAJEEV CASE, ANGAMALY MAGISTRATE COURT, GOPIKA ACCIDENT CASE, MINI COOPER ACCIDENT CASE MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA