കൊച്ചി: കോൺഗ്രസും (എസ്) എൻ.സി.പിയും (എസ്) തമ്മിലുള്ള ലയനസമ്മേളത്തിന് തുടക്കം കുറിച്ച് സംസ്ഥാന രാഷ്രീയകാര്യ സമിതി യോഗം ചേർന്നു. രാജേന്ദ്ര മൈതാനത്ത് കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി പതാക ഉയർത്തി. ഇന്ന് വൈകിട്ട് മൂന്നിന് മറൈൻഡ്രൈവിൽ നിന്ന് പ്രകടനം ആരംഭിക്കും. 4.30നുള്ള പൊതുസമ്മേളനം രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. എൻ.സി.പി (എസ്) സംസ്ഥാന പ്രസിഡന്റ് തോമസ് കെ. തോമസ് അദ്ധ്യക്ഷത വഹിക്കും. മുൻ മന്ത്രി എ.കെ. ശശീന്ദ്രൻ നയപ്രഖ്യാപനം നടത്തും. കോൺഗ്രസ് (എസ്) ദേശീയ ജനറൽ സെക്രട്ടറി എസ്.എൽ. ശർമ്മ മുഖ്യപ്രഭാഷണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |