SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.04 AM IST

എ. പത്മകുമാറിനെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കില്ല

p

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ സി.പി.എം ജില്ലാ കമ്മിറ്റിയംഗം എ.പത്മകുമാറിനെ പാർട്ടി പരിപാടികളിൽ നിന്ന് മാറ്റിനിറുത്താൻ ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനം. കുറ്റപത്രത്തിൽ പത്മകുമാറിനെതിരെ ഗുരുതര പരാമർശമുണ്ടായാൽ മാത്രം കടുത്ത നടപടിയിലേക്ക് നീങ്ങിയാൽ മതിയെന്നാണ് സെക്രട്ടേറിയേറ്റിലെ ധാരണ. കേന്ദ്ര കമ്മിറ്റിയംഗം ടി.എം.തോമസ് ഐസക്കിന്റെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം.

പത്മകുമാറിന് സാങ്കേതികമായി ജില്ലാകമ്മിറ്റി അംഗമായി തുടരാം. സ്വർണക്കൊള്ള കേസിൽ സ്വാഭാവിക ജാമ്യത്തിലിറങ്ങിയ പത്മകുമാറിനോട് പാർട്ടി വിശദീകരണം ചോദിച്ചിരുന്നു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സി.പി.എം ആറൻമുള മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്തുനിന്ന് പത്മകുമാറിനെ കഴിഞ്ഞ ദിവസം നീക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PADMAKUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA