SignIn
Kerala Kaumudi Online
Friday, 23 October 2026 1.50 AM IST

കൃഷിയും പഠനത്തിന്റെ ഭാഗമാക്കും: മന്ത്രി ഷംസുദ്ദീൻ

n-shamsudheen

തിരുവനന്തപുരം: കൃഷിയോടുള്ള അഭിരുചി വളർത്താൻ വിദ്യാലയങ്ങളിൽ കാർഷിക പ്രവർത്തനങ്ങൾക്ക് അവസരമൊരുക്കുമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ. കൃഷിവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന കതിര് കാർഷിക ക്ലബ് പദ്ധതിയുടെ സംസ്ഥാനതല മാസ്റ്റർ ട്രെയിനർമാരുടെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ ആഭ്യന്തര കാർഷികോത്പാദനം വർദ്ധിപ്പിക്കുന്നതിനൊപ്പം കാർഷിക സംസ്‌കാരം പുതുതലമുറയിലേക്ക് പകരേണ്ടത് അനിവാര്യമാണെന്നും ഷംസുദ്ദീൻ പറഞ്ഞു. കൃഷി മന്ത്രി ടി. സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു. കാർഷിക മേഖലയിൽ നിന്ന് അകന്നുപോകുന്ന പുതുതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുകയും സംസ്‌കാരവും ഭക്ഷ്യോത്പാദനത്തിന്റെ പ്രാധാന്യവും കുടുംബങ്ങളിലേക്ക് എത്തിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സിദ്ദിഖ് പറഞ്ഞു.
ഏഴ് ജില്ലകളിൽ നിന്ന് തിരഞ്ഞെടുത്ത അദ്ധ്യാപകരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും,കൃഷി വകുപ്പ് ഡയറക്ടർ അർജുൻ പാണ്ഡ്യൻ,വകുപ്പ് അഡിഷണൽ ഡയറക്ടർ സിന്ധു എസ്,പൊതുവിദ്യാഭ്യാസ വകുപ്പ് അഡിഷണൽ ഡയറക്ടർ ആർ. എസ്. ഷിബു തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: N SHAMSUDHEEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA