തിരുവനന്തപുരം: സംസ്ഥാനത്തെ ആധാരമെഴുത്തുകാർ, പകർപ്പെഴുത്തുകാർ, സ്റ്റാമ്പ് വെണ്ടർമാർ, ക്ഷേമനിധി പെൻഷൻകാർ എന്നിവർക്ക് ഓണക്കാല ഉത്സവബത്തയായി 5000 രൂപ അനുവദിച്ചു. മുൻവർഷത്തേക്കാൾ 500 രൂപ കൂടുതലാണിത്. ബാങ്ക് അക്കൗണ്ടിൽ നേരിട്ട് ലഭ്യമാക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്ഷേമനിധി ബോർഡ് 10 ലക്ഷം രൂപ നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |