SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.05 PM IST

പാളയം ആശാൻ സ്‌ക്വയറിൽ പുഷ്പാർച്ചനയും കാവ്യപൂജയും ഇന്ന്

a

തിരുവനന്തപുരം: മഹാകവി കുമാരനാശാന്റെ 153ാം ജന്മവാർഷികദിനം പാച്ചല്ലൂർ സുകുമാരൻ സ്മാരക വഞ്ചിനാട് കലാവേദിയുടെ ആഭിമുഖ്യത്തിൽ പാളയം ആശാൻ സ്‌ക്വയറിൽ ഇന്ന് ആചരിക്കും. രാവിലെ എട്ടിന് ആശാൻപ്രതിമയ്ക്കു മുന്നിൽ പുഷ്പാർച്ചന, കാവ്യപൂജ,ആശാൻ കവിതകളുടെ ആലാപനം എന്നിവയാണ് പരിപാടികൾ. വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോ. ഇന്ദ്രബാബു അദ്ധ്യക്ഷത വഹിക്കും.
നഗരസഭ ആസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ, ഗിരിഷ് പുലിയൂർ, ഡോ. രാജാവാര്യർ, വിനോദ് വൈശാഖി,സുനിൽ പാച്ചല്ലൂർ, ശാന്തൻ, കുടവനാട് സുരേന്ദ്രൻ, മടവൂർ രാധാകൃഷ്ണൻ, കല്ലറ അജയൻ,പ്രൊഫ.ടി.ഗിരിജ, സുഭാഷിണി തങ്കച്ചി, ആശകിഷോർ, അഡ്വ.എസ്.കെ.സുരേഷ്, തിരുമല ശിവൻകുട്ടി, അംബിദാസ് കാരേറ്റ്, നെടുമങ്ങാട് ശശി, ആറൻമുള ശശി, കൊല്ലങ്കോട് ശശി, ജയൻ പോത്തൻകോട്, കെ.ഐ. ബീന, ശോഭന തിരുമല തുടങ്ങിയവർ പങ്കെടുക്കും. ഗോപകുമാർ വെള്ളായണി, കെ.പി.ഭാസ്‌കരൻ, എൻ.ആർ.സി. നായർ, വസന്ത എസ്.പിള്ള തുടങ്ങിയവർ ആശാൻ കവിതകൾ ആലപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AASHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA