SignIn
Kerala Kaumudi Online
Friday, 23 October 2026 11.41 AM IST

വകുപ്പുകളുടെ ഏകോപനമില്ലായ്മ: എ.ബി.സി പദ്ധതി ഇഴയുന്നു

p

തിരുവനന്തപുരം; തെരുവ് നായകൾ പെറ്റുപെരുകുന്നത് തടയാൻ ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന എ.ബി.സി (അനിമൽ ബർത്ത് കൺട്രോൾ ) പദ്ധതിയും പേവിഷ പ്രതിരോധ കുത്തിവയ്പ്പും ഇഴയുന്നു.

തെരുവുനായ്ക്കളെ പിടികൂടുന്നതിനും എ.ബി.സി സെന്ററുകളിൽ എത്തിക്കുന്നതിനും വന്ധ്യംകരണത്തിന് ശേഷം തിരികെ കൊണ്ടുവിടുന്നതിനുമുള്ള ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. വന്ധ്യംകരണത്തിന് ഡോക്ടർമാരുടെ സേവനം നൽകുന്നതും പേവിഷബാധയ്ക്കെതിരെയുള്ള വാക്സിൻ നൽകുന്നതും മൃഗസംരക്ഷണ വകുപ്പിന്റെ ചുമതലയാണ്. വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് പദ്ധതി പരാജയപ്പെടാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

2023-24 ൽ 62983 തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകിയിരുന്നെങ്കിൽ 2024-25 ജൂൺ 30 വരെയുള്ള കണക്കനുസരിച്ച് 8102 കുത്തിവയ്പ്പ് മാത്രമാണ് നൽകിയത്. 2023-24ൽ 20745 വന്ധ്യംകരണ ശസ്ത്രക്രിയ നടന്ന സ്ഥാനത്ത് ഇക്കൊല്ലം ജൂൺ 30 വരെ നടന്നത് 8656 ശസ്ത്രക്രിയകൾ മാത്രം.

എ.ബി.സി പദ്ധതിക്കായി സംസ്ഥാനത്ത് ആരംഭിച്ചത് 15കേന്ദ്രങ്ങൾ മാത്രമാണ്. 15 എണ്ണം നിർമ്മാണത്തിലാണ്. എ.ബി.സി സെന്ററുകളുടെ കുറവും വന്ധ്യംകരണത്തിന് തടസമാകുന്നു. നിലവിലെ സ്ഥിതിയനുസരിച്ച് ജില്ലയ്‌ക്ക് ഒരു എ.ബി.സി ശസ്ത്രക്രിയ സെന്ററാണുള്ളത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് തെരുവ് നായകളെ ശാസ്ത്രക്രിയ കേന്ദ്രത്തിലെത്തുകയും ഒരാഴ്ചയ്ക്ക് ശേഷം തിരികെ കൊണ്ടുവിടുകയും ചെയ്യുന്നതിലെ ബുദ്ധിമുട്ടാണ് പദ്ധതി വിജയിക്കാതെ പോകുന്നതിന് കാരണം.

നിലവിൽ മുനിസിപ്പൽ,കോർപ്പറേഷൻ മേഖലയിലാണ് എ.ബി.സി സെന്ററുകളുള്ളത്. 95 ശതമാനം പഞ്ചായത്തുകളിലും എ.ബി.സി സെന്ററുകൾ ആരംഭിച്ചില്ല.

എ.ബി.സി സർജറി
2022 -23 --- 2023 -24 ---- 2024-25 ( ജൂൺ 30 വരെ )
19260 ---- 20745 ------ 8656


പേവിഷ പ്രതിരോധ വാക്‌സിൻ നൽകിയത്
------------------------------ 2022 -23 ------- -2023 -24 ---- 2024-25 ( ജൂൺ 30 വരെ )
തെരുവ് നായ ----------50180 ------- 62983 -- --8102
വളർത്തുനായ -- -501425 ---- ---495641 ----- -69151

​കേ​ന്ദ്ര​ത്തി​നും​ ​കേ​ര​ള​ത്തി​നും​ ​വി​മ​ർ​ശ​നം​ ​(​ ​ഡെ​ക്ക്)​
പേ​വി​ഷം​ ​:​ ​ച​ർ​ച്ച​ ​തീ​രും​ ​വ​രെ
നാ​യ​ക​ൾ​ ​ക​ടി​ക്കാ​തി​രി​ക്കി​ല്ല

ന്യൂ​ഡ​ൽ​ഹി​ ​:​ ​പേ​വി​ഷ​ ​വാ​ക്‌​സി​നേ​ഷ​ൻ​ ​കാ​ര്യ​ക്ഷ​മ​മാ​യി​ ​ന​ട​പ്പാ​ക്ക​ണ​മെ​ന്ന​ ​ഹ​ർ​ജി​യി​ൽ​ ​നി​ല​പാ​ട് ​അ​റി​യി​ക്കാ​ത്ത​ ​കേ​ന്ദ്ര​ത്തി​നും​ ​കേ​ര​ള​ത്തി​നും​ ​സു​പ്രീം​കോ​ട​തി​ ​വി​മ​ർ​ശ​നം.
2022​ ​ഒ​ക്ടോ​ബ​റി​ൽ​ ​കേ​ന്ദ്ര​ത്തി​നോ​ടും,​ 2023​ ​ജൂ​ലാ​യി​ൽ​ ​കേ​ര​ള​ത്തോ​ടും​ ​നി​ല​പാ​ട് ​തേ​ടി​യി​രു​ന്നു.​ ​കേ​ര​ള​ത്തി​ന്റെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ഹാ​ജ​രാ​യി​ട്ടു​ ​പോ​ലു​മി​ല്ലെ​ന്ന് ​ഹ​ർ​ജി​ക്കാ​രാ​യ​ ​കേ​ര​ള​ ​പ്ര​വാ​സി​ ​അ​സോ​സി​യേ​ഷ​ൻ​ ​അ​റി​യി​ച്ചു.​ ​ച​ർ​ച്ച​ ​ന​ട​ക്കു​ന്നു​വെ​ന്നാ​ണ് ​കേ​ന്ദ്രം​ ​പ​റ​യു​ന്ന​ത്.​ ​ഇ​തോ​ടെ​യാ​ണ് ​ജ​സ്റ്റി​സു​മാ​രാ​യ​ ​സി.​ടി.​ ​ര​വി​കു​മാ​ർ,​ ​സ​ഞ്ജ​യ് ​ക​രോ​ൽ​ ​എ​ന്നി​വ​രു​ടെ​ ​ബെ​ഞ്ച് ​വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത്.​ ​പേ​വി​ഷം​ ​ഗു​രു​ത​ര​മാ​ണ്.​ ​എ​ന്തു​കൊ​ണ്ടാ​ണ് ​ഇ​ത്ര​ ​നി​സാ​ര​മാ​യി​ ​കാ​ണു​ന്ന​ത് ​?​ ​ര​ണ്ടു​വ​ർ​ഷ​മാ​യി​ ​ച​ർ​ച്ച​യാ​ണ്.​ ​വി​ഷ​യം​ ​കോ​ട​തി​ ​ഗൗ​ര​വ​മാ​യി​ ​എ​ടു​ക്കു​ക​യാ​ണ്.​ ​ച​ർ​ച്ച​ ​ന​ട​ക്കു​ന്നു​വെ​ന്ന് ​പ​റ​ഞ്ഞ് ​ക​ടി​ക്കു​ന്ന​ ​നാ​യ​ക​ൾ​ ​കാ​ത്തി​രി​ക്കി​ല്ലെ​ന്ന് ​കോ​ട​തി​ ​പ​രി​ഹ​സി​ച്ചു.
മ​റു​പ​ടി​ ​സ​മ​ർ​പ്പി​ക്കാ​ൻ​ ​കേ​ന്ദ്ര​ത്തി​നും​ ​കേ​ര​ള​ത്തി​നും​ ​ആ​റാ​ഴ്ച​ ​കൂ​ടി​ ​അ​നു​വ​ദി​ച്ചു.​ ​വ​കു​പ്പു​ ​സെ​ക്ര​ട്ട​റി​മാ​ർ​ ​കോ​ട​തി​യി​ൽ​ ​നേ​രി​ട്ടെ​ത്ത​ണ​മെ​ന്നും​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​വാ​ക്‌​സി​നു​ക​ളു​ടെ​ ​കാ​ര്യ​ക്ഷ​മ​ത​ ​പ​ഠി​ക്കാ​ൻ​ ​സ്വ​ത​ന്ത്ര​ ​വി​ദ​ഗ്ദ്ധ​ ​സ​മി​തി​ ​രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ​ഹ​‌​ർ​ജി​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ABC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA