SignIn
Kerala Kaumudi Online
Thursday, 22 October 2026 11.23 PM IST

മണ്ണുമാന്തി യന്ത്രം മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

sooraj-kumar-sha

ഉള്ളന്നൂർ (പത്തനംതിട്ട): മണ്ണെടുക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രം മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളിയായ ഡ്രൈവർ മരിച്ചു. ബീഹാർ ബാഗൻപൂര് ബാബൻഗാമ സ്വദേശി സൂരജ് കുമാർഷായാണ് (25) മരിച്ചത്. ഒപ്പമുണ്ടായിരുന്ന തൊഴിലാളിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുളനട പൈവഴി കടലിക്കുന്ന് മലയിൽ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് മണ്ണെടുക്കുമ്പോൾ ഇന്നലെ ഉച്ചയ്ക്ക് 2.30നായിരുന്നു അപകടം. നിയന്ത്രണംവിട്ട ഹിറ്റാച്ചി യന്ത്രം ഒരുവശത്തേക്ക് മറിയുകയായിരുന്നു. ഇതിനടിയിൽപ്പെട്ട സൂരജ് തത്ക്ഷണം മരിച്ചു. മണ്ണെടുപ്പിനെതിരെ ഇവിടെ കുടിൽകെട്ടി സമരം നടത്തുന്നവരാണ് വിവരം പൊലീസിൽ അറിയിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA