SignIn
Kerala Kaumudi Online
Thursday, 22 October 2026 11.23 PM IST

നിറുത്തിയിട്ടിരുന്ന വിമാനത്തിൽ ടെമ്പോ ട്രാവലർ ഇടിച്ചു, പരിക്ക്

READ ENGLISH VERSION
d

ബംഗളൂരു: കെംമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിറുത്തിയിട്ടിരുന്ന ഇൻഡിഗോ വിമാനത്തിൽ ടെമ്പോ ട്രാവലർ ഇടിച്ചുകയറി. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഗ്രൗണ്ട് ഹാൻഡ്ലിംഗ് ഏജൻസിയുടെ ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് വിമാനത്തിൽ ഇടിക്കുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ ട്രാവലർ ഡ്രൈവർക്ക് പരിക്കേറ്റു. ഇയാൾ ചികിത്സയിലാണ്.

ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടം സംഭവിച്ചതെന്നും അന്വേഷണം ആരംഭിച്ചതായും ഇൻഡിഗോ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12:15 ഓടെയാണ് സംഭവം. എൻജിൻ അറ്റകുറ്റപ്പണികൾക്കായി വിമാനം ആൽഫ പാർക്കിംഗ് ബേ 71യിൽ നിറുത്തിയിട്ടിരിക്കുകയായിരുന്നു. ജീവനക്കാരെ ഇറക്കുന്നതിനിടെ ട്രാവലർ നിയന്ത്രണം വിട്ട് ഇൻഡിഗോ വിമാനത്തിന്റെ അടിവശത്ത് ഇടിച്ചുകയറി. വിമാനത്തിന്റെ അടിവശത്തും ട്രാവലറിന്റെ മുകൾ വശത്തും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വാനിന്റെ മെയിൻ ഗ്ലാസടക്കം തകർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA