SignIn
Kerala Kaumudi Online
Sunday, 31 May 2026 11.03 AM IST

ബന്ധുവീട്ടിലെ കിണറ്റിൽ വീണ് 3 വയസുകാരിക്ക് ദാരുണാന്ത്യം

vld-1
നക്ഷത്ര മോഹൻ

തിരുവനന്തപുരം: ബന്ധുവീട്ടിൽ കളിക്കുന്നതിനിടെ കിണറ്റിൽ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. ചൂണ്ടിക്കൽ പറമ്പ് നിവേദ്യ ഭവനിൽ ചന്ദ്രമോഹനൻ- ആതിര ദമ്പതികളുടെ ഇളയമകൾ ദേവു എന്ന നക്ഷത്ര മോഹനാണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. ആതിര രണ്ട് കുട്ടികളെയും ബന്ധുവീട്ടിലാക്കിയ ശേഷം സാധനം വാങ്ങാൻ പോയി. കുട്ടികൾ വീടിനുപുറത്ത് കളിച്ചുകൊണ്ടിരിക്കെ നക്ഷത്രയെ കാണാതാവുകയായിരുന്നു. പരിസരം മുഴുവൻ തെരഞ്ഞിട്ടും കാണാതായതോടെ ബന്ധുക്കൾ വെള്ളറട പൊലീസിൽ അറിയിച്ചു. എസ്.ഐ വി. പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം കിണറ്റിൽ നടത്തിയ പരിശോധനയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടനെ വെള്ളറട സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പൊലീസ് കേസെടുത്തു. കിണറിന്റെ ഭിത്തിക്ക് പൊക്കം കുറവാണ്. മഴപെയ്തതിനാൽ വെള്ളം നിറഞ്ഞുകിടന്നു. കുട്ടി കപ്പ് ഉപയോഗിച്ച് വെള്ളം കോരുന്നതിനിടെ വീണതാകാമെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം കാരക്കോണം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്ത് ജോലി ചെയ്യുന്ന ചന്ദ്രമോഹനൻ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 10ഓടെ സംസ്കാരം നടക്കും. സഹോദരി നിവേദ്യ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA