SignIn
Kerala Kaumudi Online
Sunday, 24 May 2026 1.05 AM IST

വീടിന്റെ ചുമർ ഇടിഞ്ഞുവീണ് പരിക്ക്

photo-

ചെറുതുരുത്തി: വീടിന്റെ ചുമർ ഇടിഞ്ഞുവീണ് പതിനൊന്നുകാരന് ഗുരുതര പരിക്ക്. വള്ളത്തോൾനഗർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന കക്കാടത്ത് വീട്ടിൽ ഷെറീനയുടെ മകൻ സഹലിനാണ് പരിക്കേറ്റത്.തലയ്ക്കും കാലിനും പരിക്കേറ്റ സഹൽ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇളയ മകൻ മുസ്തഫയെ ഷെറീന ആശുപത്രിയിൽ കൊണ്ടുപോയ സമയത്താണ് അപകടം.അപകടത്തിൽ നിന്ന് രണ്ടു കുട്ടികൾ അത്ഭുതകരമായി രക്ഷപെട്ടു.അപകടസ്ഥലത്തുനിന്ന് മാറിത്താമസിക്കണമെന്ന് വില്ലേജ് ഓഫീസ് അധികൃതർ പറഞ്ഞതോടെ എങ്ങോട്ടേക്ക് പോകുമെന്നറിയാത്ത അവസ്ഥയാണ് ഇവർ. 20 വർഷത്തിലധികമായി കനാൽ പുറമ്പോക്കിൽ താമസിക്കുന്ന ഷെറീനയുടെയും, നാല് മക്കളുടെയും ദുരവസ്ഥ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA